ടെഹ്‌റാന്‍: ഹോര്‍മൂസ് കടലിടുക്കുമായി ബന്ധപ്പെട്ട് അമേരിക്കയും ഇറാനും തമ്മിലുള്ള വാഗ്വാദവും ഭീഷണിയും തുടരുന്നു. ഇറാനിലെ ഊര്‍ജകേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം തുടര്‍ന്നാല്‍ ഹാേര്‍മൂസ് കടലിടുക്ക് പൂര്‍ണമായും അടച്ചിടുമെന്ന മുന്നറിയിപ്പാ്ണ് ഇറാന്‍ നല്കിയിരിക്കുന്നത്. 48 മണിക്കൂറിനുള്ളഇല്‍ ഹോര്‍മൂസ് കടലിടുക്ക് പൂര്‍ണമായും തുറന്നില്ലെങ്കില്‍ ഇറാന്റെ ഊര്‍ജനലയങ്ങള്‍ ആക്രമിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണിക്കെതി രേയായിരുന്നു ഇറാന്‍ റവല്യൂഷണറി ഗാര്‍ഡ് കോര്‍ കമാന്‍ഡര്്# മറുപടി നല്കിയത്.
ഊര്‍ജ്ജ നിലയങ്ങള്‍ തകര്‍ത്താല്‍ പുനര്‍നിര്‍മിക്കുന്നതു വരെ ഹോര്‍മുസ് തുറക്കില്ല. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനില്‍ നടത്തിയ ആക്രമണങ്ങളെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് ഫലത്തില്‍ അടച്ചിട്ടിരി ക്കുകയാണ്. ഇതോടെ എണ്ണ നീക്കം എല്ലാം തടസപ്പെട്ടു. അമേരിക്കന്‍ ഭീഷണിക്കു പിന്നാലെ ഇസ്രയേലിന്റെ ഊര്‍ജ്ജ, വാര്‍ത്താവിനിമയ മേഖലകളെയും അമേരിക്കന്‍ സൈനിക താവളങ്ങളുള്ള മറ്റ് രാജ്യങ്ങളിലെ സംവിധാനങ്ങളെയും കൂടുതല്‍ ആക്രമിക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ക്രൂഡ് ഓയില്‍ നീക്കത്തിന്റെ20 ശതമാനവും ഹോര്‍മുസ് പാതയിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ യുദ്ധം ആരംഭിച്ചതോടെ ഇവിടത്തെ കപ്പല്‍ ഗതാഗതം സ്തംഭനാവസ്ഥയിലായി. കെപ്ലറുടെ കണക്കുകള്‍ പ്രകാരം, സാധാരണ നിലയിലുള്ള ഗതാഗതത്തിന്റെ വെറും 5 ശതമാനം മാത്രമാണ് ഇപ്പോള്‍ കടലിടുക്കിലൂടെ നടക്കുന്നത്. ഇറാനു നിര്‍ണായക സ്വാധീനമുള്ള ഇതുവഴി തങ്ങളുമായി സൗഹൃദ ത്തിലുള്ള രാജ്യങ്ങളിലെ ചില കപ്പലുകളെ കടന്നുപോകാന്‍ അനുവദി ക്കുന്നുണ്ടെ ങ്കിലും അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങളുമായി ബന്ധമുള്ള കപ്പലുകളെ തടയുമെന്നാണ് ഇറാന്റെ നിലപാട്.
Iran’s response to the US: The Strait of Hormuz will be completely closed if power plants are attacked













