വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനു നേരെ സൈനീക നീക്കം നടത്തുന്നതിനിടെ പ്രതിരോധ രംഗത്ത് സുപ്രധാന നീക്കങ്ങള്‍ നടത്തി വൈറ്റ് ഹൗസ്. കൂടുതല്‍ ആയുധശേഖരങ്ങള്‍ ഒരുക്കുന്നതിന്റെ സൂചനകള്‍ നല്കിക്കൊണ്ട് പ്രതിരോധ കരാറുമായി ബന്ധപ്പെട്ടവരുടെ നിര്‍ണായകമായ യോഗം ട്രംപ് ഭരണകൂടം വിളിച്ചു ചേര്‍ത്തു. വരുന്ന വെള്ളിയാഴ്ച വൈറ്റ് ഹൗസില്‍ പ്രതിരോധ കരാറുകാരുടെ എക്‌സിക്യൂട്ടീവുകളുമായി കൂടിക്കാഴ്ച നടത്താന്‍ നീക്കമുള്ളതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ലോക്ക്ഹീഡ് മാര്‍ട്ടിന്‍, റേതിയോണ്‍ പാരന്റ് തുടങ്ങിയ കമ്പനികളെയും ചര്‍ച്ചയ്ക്ക ക്ഷണിച്ചിട്ടുള്ളതായി പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ഇറാനില്‍ സൈനീക നീക്കവുമായി ബന്ധപ്പെട്ട് വലി തോതില് ആയുധം ഉപയോഗിച്ച് പശ്ചാത്തലത്തിലാണ് കൂടുതല്‍ ആയുധ ശേഖരം നടത്താന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്
റഷ്യ -യുക്രെയ്ന്‍ സംഘര്‍ഷത്തില്‍ യുക്രയിനു നിരവധി ആയുധങ്ങള്‍ നല്‌കേണ്ടതായി വന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ഇറാനിലെ ആക്രമണവും. ഇറാന്‍ സംഘര്‍ഷത്തില്‍ വലി തോതില്‍ ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കേണ്ടി വന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത്തരമൊരു സാഹചര്യത്തിലാണ് കൂടുല്‍ പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങാന്‍ അമേരിക്ക ലക്ഷ്യമിടുന്നത്.
Is America increasing its weapons stockpile? White House calls crucial meeting of defense contractors













