വാഷിംടണ്‍: ഒരുവശത്ത് ഇറാനുമായി ചര്‍ച്ച നടക്കുന്നു എന്നു പറയുമ്പോള്‍ മറുവശത്ത് സൈനീക സാനിധ്യം കൂടുതല്‍ ശക്തമാക്കാന്‍ അമേരിക്കന്‍ നീക്കമെന്നു റിപ്പോര്‍ട്ട്. സൈനീക നീക്കം ശക്തമാക്കു ന്നതിന്റെ ഭാഗമായി അമേരിക്കയുടെ 82-ാം എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള 1000 സൈനീകര്‍ ഉടന്‍ തന്നെ പശ്ചിമേഷ്യയില്‍ എത്തും. കൂടാതെ അന്തര്‍വാഹിനി കപ്പലുകളില്‍ പരിശീലനം നേടിയ 5,000 നാവികസേനാംഗങ്ങളും ഇറാനിലെ യുദ്ധത്തില്‍ പങ്കാളികളാകുമെന്നാണ് റിപ്പോര്‍ട്ട്.
നിലവിലുള്ള സൈന്യത്തിന്റെ കരുത്ത് വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്തര ത്തിലൊരു നീക്കം. ഇറാന്‍ യാതാര്‍ ഥ്യം അംഗീകരിക്കാന്‍ തയാറായില്ലെങ്കില്‍ ഇറാന്‍ ഇതുവരെ കാണാന്‍ കഴിയാത്ത തരത്തിലുള്ള പ്രഹരം നേരിടേണ്ടി വരുമെന്നു വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി കരോലൈന്‍ ലീവിറ്റ് വ്യക്തമാക്കി. മധ്യ പൂര്‍വ്വേഷ്യയിലെ യുദ്ധം അവ സാ നിപ്പി ക്കാന്‍ അമേരിക്ക നല്‍കിയ ക രാര്‍ ടെഹ്‌റാന്‍ പരിശോ ധിക്കു കയാണെന്നു . എന്നാല്‍, വ്യാപ കമാവുന്ന ഈ പ്രദേശിക സംഘര്‍ഷം അവസാനിപ്പിക്കാന്‍ നേരിട്ട് ചര്‍ച്ച നടത്താനുള്ള ഉദ്ദേശമില്ലെന്നും ഇറാന്റെ വിദേശകാര്യമന്ത്രി അബ്ബാസ് അരാഘ്ചി വ്യക്തമാക്കി.മധ്യസ്ഥരുടെ വഴി സന്ദേശങ്ങള്‍ കൈമാറുന്നതെന്നും അരാഗ്ചി സ്റ്റേറ്റ് ടിവിയിലൂടെ പറഞ്ഞു. യുദ്ധം നാലാം ആഴ്ചയില്‍ കടന്നിരിക്കെ, ഇറാന്‍ തകര്‍ന്ന സ്ഥിതിയിലാണെന്നു എന്ന് ട്രംപ് ആവര്‍ത്തിച്ചു.
Is the US intensifying the war in Iran? The US has deployed 1,000 army personnel and 5,000 marines to the Middle East.











