ഇറാനിൽ 5,000 ബോംബുകൾ ഇട്ടതായി ഇസ്രയേൽ: അരാംകോയുടെയുടെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഡ്രോൺ തൊടുത്ത് ഇറാൻ

ഇറാനിൽ 5,000 ബോംബുകൾ ഇട്ടതായി ഇസ്രയേൽ: അരാംകോയുടെയുടെ എണ്ണ ശുദ്ധീകരണശാലയിലേക്ക് ഡ്രോൺ തൊടുത്ത് ഇറാൻ

ടെൽ അവീവ്:  ഇറാൻ- ഇസ്രയേൽ സംഘർഷത്തിൽ ഇറാനിലേക്ക് 5, 000 ലധികം ബോംബുകൾ വർഷിച്ചതായി ഇസ്രയേൽ. പൂർണമായും ഇറാന്റെ വ്യോമ മേഖല കടന്നാണ് ഈ ആക്രണം നടത്തി യതെന്നും  ഇസ്രയേൽ സേന അവകാശപ്പെട്ടു. 

ഇറാൻ വ്യോമമേഖലയിൽ കടന്ന് 5,000 ബോംബിട്ടതായി ഇസ്രയേൽ സേന അവകാശപ്പെട്ടു. 2000 ലധികം ഇറാൻ  കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അവകാശപ്പെടുന്നു. 

ഇറാൻ അമേരിക്കയുടെ സൈനീക താവളങ്ങൾ സ്ഥിതി ചെയ്യുന്ന രാജ്യങ്ങ ളിലേക്ക്  500 ബാലിസ്‌റ്റിക് മിസൈലുകളും 2000 ഡ്രോണുകളും വിക്ഷേപിച്ചതായി യുഎസ് നേവി അഡ്‌മിറൽ ബ്രാഡ് കുപ്പർ പറഞ്ഞു.

അരാംകോയുടെയുടെ എണ്ണ ശുദ്ധീകര ണശാലയായ റാസ് തനുറയിൽ ഇന്നലെ ഇറാൻ ഡ്രോൺ ആക്രമണം നടത്തി. രണ്ടാം വട്ടമാണ് അരാംകോക്കുനേരെ ആക്രമണം. ഉൽപാദനത്തിനു തടസ്സമില്ല. തിങ്കളാഴ്‌ച സൗദിയിലെ സിഐഎ താവള ത്തിലും ഇറാൻ ഡ്രോൺ പതിച്ചതായി സ്ഥിരീകരിച്ചു.യുഎഇയിയിൽ ഇതുവരെ  പരുക്കേറ്റവരുടെ എണ്ണം   78 ആയി. 

Israel claims to have dropped 5,000 bombs on Iran, Iran fires drone at Aramco oil refinery

Share Email
Top