ടെഹ്‌റാന്‍: റിയാദിലെ അമേരിക്കന്‍ എംബസിക്കു നേരെ ഇറാന്‍ ആക്രമണം നടത്തിയതിനു പിന്നാലെ അതിശക്തമായ തിരിച്ചടിയുമായി ഇസ്രയേല്‍. ബെറൂട്ടിന്‍രെ തെക്കന്‍ മേഖലകളില്‍ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേല്‍ നടത്തുന്നത്. ഒരേ സമയം ടെഹ്‌റാനും ബെയ്‌റൂട്ടും ലക്ഷ്യമിട്ടുള വ്യോമാക്രമണം ആണ് തുടരുന്നത്.
ബെയ്റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശ ത്താണ് വ്യോമാക്രമണം നടക്കുന്നത്. ദിഹിയേ, അല്‍ ഹദത്ത് എന്നിവിടങ്ങളില്‍ നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ സൈന്യം നിര്‍ദേശം നല്‍കി. മേഖലയിലെ സ്ഥിതിഗതികള്‍ അതീവ ഗുരുതരമായി തുടരുകയാണ്. ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് ബെയ്‌റൂട്ടിലെ ആക്രമണ മെന്നാണ് ഇസ്രയേലിന്റെ വിശദീകരണം.
ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ സുരക്ഷിതരാണെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അതിനിടെ സംഘര്‍ഷ സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകള്‍ മാറ്റിവെച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റിവെച്ചതായി സിബിഎസ്ഇ അറിയിച്ചു. മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിവെ ച്ചിരിക്കുന്നത്. കേരളാ സിലബസ് പരീക്ഷകള്‍ നേരത്തെ തന്നെ മാറ്റിവെ ച്ചിരുന്നു. വിമാനസര്‍വീസുകള്‍ നിലച്ചതോ ടെ നിരവധി പ്രവാസികളാണ് കുടുങ്ങിയത്.
Israeli airstrikes hit southern Beirut













