ടെഹ്‌റാന്‍: ഇറാനു നേരെയുള്ള യുഎസ്-ഇസ്രയേല്‍ സൈനീക നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കിയതിനു പിന്നാലെ കോമിലെ ഇറാന്റെ അസംബ്ലി ഓഫ് എക്‌സപേര്‍ട്ട് കെട്ടിടത്തിന് നേരെ വ്യോമാക്രമണം രാജ്യത്തിന്റെ അടുത്ത പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നത് ഈ കെട്ടിടത്തില്‍ വെച്ചാണ്.
ടെഹ്റാന്റെ തെക്ക് ഭാഗത്തുള്ള ഖോമിലെ കെട്ടിടത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേല്‍ ഉദ്യോഗസ്ഥരും ആക്രമണം സ്ഥിരീകരിച്ചു. ഖമേനിയുടെ പിന്‍ഗാമിയെ തീരുമാനി ക്കാനായി മുഅസംബ്ലി ഓഫ് എക്‌സപേര്‍ട്ട്‌സ് അംഗങ്ങള്‍ സമയത്താണ് ആക്രമണമെ ന്നു ഇസ്രായേല്‍ പ്രതിരോധ സേനയുടെ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ എഫീ ഡെഫ്രിന്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇസ്രായേല്‍ ഉദ്ധരിച്ചു.
അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പിനിടെയാണ് ആക്രമണം നടന്നതെന്ന് ഇസ്രായേലി പ്രതിരോധ ഉദ്യോഗസ്ഥന്‍ പ്രാദേശിക മാധ്യമ ങ്ങളോട് പറഞ്ഞു, എന്നാല്‍ എത്ര അംഗങ്ങള്‍ സന്നിഹിതരായിരുന്നുവെന്നോ ഇവര്‍ക്ക് ആര്‍ക്കെങ്കിലും ജീവഹാനി സംഭവിച്ചുവോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ അസംബ്ലി ഓഫ് എക്‌സപേര്‍ട്ടിലെ 88 അംഗങ്ങളില്‍ ആരും ആ സമയത്ത് അകത്തുണ്ടാ യിരുന്നില്ലെന്നും വോട്ടെണ്ണാന്‍ അഡ്മിനിസ്‌ട്രേറ്റീവ് ജീവനക്കാര്‍ മാത്രമേ ഉണ്ടായിരുന്നു ള്ളൂവെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മെഹ്റാബാദ് വിമാനത്താവ ളത്തിന് സമീപവും സ്റ്റേറ്റ് ബ്രോഡ്കാസ്റ്റര്‍ ഐആര്‍ഐബിയുടെ ആസ്ഥാനത്തും ഉള്‍ പ്പെടെ ടെഹ്റാനില്‍ സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു
Joint US-Israeli airstrike on Iran’s Assembly of Experts building













