ടെഹ്റാൻ: ഇസ്രയേൽ -അമേരിക്കൻ സംയുക്ത സൈനീക നീക്കത്തിലൂടെ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ കൊലപാതകത്തിൽ ഇസ്രയേൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഖമേനിയുടെ എക്സ് അക്കൗണ്ടിലൂടെ ഇറാന്റെ ഭീഷണി.
ഫെബ്രുവരി 28ന് യുഎസ്-ഇസ്രയേൽ സംയുക്ത സായുധാക്രമണത്തിലാണ് ഇറാന്റെ പരമോന്നതനേതാവ് ആയത്തുള്ള അലി ഖമനേയി വധിക്കപ്പെട്ടത്. എന്നാൽ അതിനുശേഷവും ഖമനേയിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ട് സജീവ മാക്കി നിർത്തിയിരിക്കയാണ് ഇറാൻ. ഇസ്രയേൽ ഒരു വലിയ തെറ്റ് ചെയ്തു വെന്നും അതിനുപകരമായി ഇസ്രയേൽ ഭരണകൂടത്തിന് ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അക്കൗണ്ടിൽ കുറിപ്പ് വന്നു
പ്രത്യാഘാതങ്ങൾ ഇസ്രയേൽ ഭരണകൂടത്തെ നിരാശപ്പെടുത്തുമെന്നും പോസ്റ്റിൽ പറയുന്നു. ഖമനേയിയുടെ മരണശേഷം അക്കൗണ്ട് ബയോ ഇസ്ലാമിക വിപ്ലവത്തിന്റെ രക്തസാക്ഷി നേതാവ് (The Martyred Leader of the Islamic Revolution) എന്ന് അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.
പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. മരിച്ച ഒരു വ്യക്തി നമ്മെ ആക്രമണശേഷിയുള്ള ആയുധങ്ങൾ പരിചയപ്പെടുത്തുന്നു”, മരിച്ചതിനുശേഷമുള്ള ഖമനേയിയെ ജീവിച്ചിരുന്നതിനേക്കാൾ കടുപ്പക്കാരനായി തോന്നുന്നു. തുടങ്ങിയ പ്രതികരണങ്ങൾ കാണാം.പോസ്റ്റിലെ ചിത്രം ഒരു കൊളാ ഷാണ്. ഇത് ഇറാൻ്റെ മിസൈൽ ശക്തിയെ പ്രതിനിധീകരിക്കുന്നതായി വ്യാഖ്യാനിക്കപ്പെടുന്നു.
Khamenei’s X account remains active post-mortern with threatening content.,












