ദേശ സ്നേഹത്തിന്റെ ഒരുമയോടെ, കൂട്ടായ്മയുടെ ഉത്സവമായി കൂടല്ലൂർ ഗ്രാമമേള ടെക്സസിൽ

ദേശ സ്നേഹത്തിന്റെ ഒരുമയോടെ, കൂട്ടായ്മയുടെ ഉത്സവമായി കൂടല്ലൂർ ഗ്രാമമേള  ടെക്സസിൽ

ഹൂസ്റ്റൺ: ദേശ സ്നേഹത്തിന്റെ ഒരുമയോടെ ഡാളസ്, സാനന്തോണിയ,ഹൂസ്റ്റൺ കൂടല്ലൂർ സംഗമം. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ ഹൂസ്റ്റൺ ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വിപുലമായ പരുപാടികളോടെ സംഘടിപ്പിച്ചു. കൂട്ടായ്മയുടെ വലിയ ഉത്സവമായി കൂടല്ലൂർ ” ഗ്രാമമേള ” മാറി. ഹൂസ്റ്റൺ, സാനന്റോണിയ, ഡാളസ് സംയുക്തമായി ആദ്യമായി നടത്തപ്പെട്ട കൂടല്ലൂർ സംഗമത്തിന് നിരവധി പേർ കുടുംബസമേതം പങ്കെടുത്തു. വിവിധ മത്സരങ്ങളും പരിചയം പുതുക്കലും നാട്ട് അരങ്ങും സ്നേഹവിരുന്നും നടത്തി. ഡാളസ് , സാനന്തോണിയ, ഹൂസ്റ്റൺ സംയ്യുക്തമായ വിവിധ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ നടത്തപ്പെട്ടത്. ആദ്യമായി സംയുക്തമായി ഒരുക്കിയ ഒത്തുചേരലിന്റെ ആവേശത്തിൽ കൂടല്ലൂർ ഗ്രാമവാസികൾ ഉത്സവ കൂട്ടായ്മയുടെ പ്രതീതിയുണർത്തി. അടുത്തവർഷം സംഗമം ഡാളസിൽ വച്ച് നടതാനും തീരുമാനിച്ചു.

Share Email
Top