ഹ്യൂസ്റ്റണിലെയും ന്യൂ ഓർലിയാൻസിലെയും വിമാനത്താവളങ്ങളിൽ  ആയിരക്കണക്കിന് യാത്രക്കാരുടെ നീണ്ട നിര

ഹ്യൂസ്റ്റണിലെയും ന്യൂ ഓർലിയാൻസിലെയും വിമാനത്താവളങ്ങളിൽ  ആയിരക്കണക്കിന് യാത്രക്കാരുടെ നീണ്ട നിര

ഹ്യൂസ്റ്റൺ: വസന്തകാലത്തെ യാത്രക്കാരുടെ വലിയ വർദ്ധനവും സുരക്ഷാ പരിശോധനാ ജീവനക്കാരുടെ എണ്ണത്തിലുള്ള കുറവും മൂലം വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ മണിക്കൂറുകൾ നീണ്ടു നിന്ന ക്യൂ.  

ഹ്യൂസ്റ്റണിലെയും ന്യൂ ഓർലിയാൻസിലെയും വിമാനത്താവളങ്ങളിൽ ഞായറാഴ്ച യാത്രക്കാർ  മണിക്കൂറുകളോളം  നീണ്ട ക്യൂവിൽ കാത്തുനിന്നു. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ (ഡിഎച്ച്എസ്) നിയന്ത്രണത്തിലുള്ള ചെക്ക് പോയിന്റു കളിൽ ആളുകൾ നീണ്ട ക്യൂവിൽ നിൽ ക്കുന്നതായി ചിത്രങ്ങൾ പുറത്തുവന്നു.

കഴിഞ്ഞ .മാസം  14 മുതൽ അമേരിക്കൻ  കോൺഗ്രസ് കരാറിലെത്താൻ പരാജയപ്പെട്ടതിനെത്തുടർന്ന് ഡിഎച്ച്എ സിന് ധനസഹായം ലഭിച്ചിരുന്നില്ല.ഇതോടെ ഭാഗീക അടച്ചുപൂട്ടലിലാണ്. കുടിയേറ്റ പരിഷ്കാരങ്ങൾ ഇല്ലാതെ ധനസഹായം പാസാക്കാൻ വിസമ്മതിച്ച ഡെമോ ക്രാറ്റുകളെയാണു  ട്രംപ് ഭരണകൂടം ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് കാരണക്കാരെന്ന് പറയുന്നത്.

യുഎസ് വിദ്യാർത്ഥികൾക്ക് സ്കൂളിൽ നിന്ന് വസന്തകാല അവധി ആഘോഷി ക്കുന്നതിനായി യാത്ര ചെയ്യുന്ന സമയമാണിത്.  വേണ്ടത്ര  സുരക്ഷാ ജീവനക്കാർ പരിശോധനയ്ക്കായി വിമാനത്താവളങ്ങളിൽ ഇല്ലാത്തതിനാൽ ക്യൂവിൽ മണിക്കൂ റുകളോളം കാത്തു നിൽക്കേണ്ട സ്ഥിതിയാണ്.

ശമ്പളം ലഭിച്ചില്ലെങ്കിൽ പോലും, ഡിഎച്ച്എ സിന്റെ ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷനിലെ (ടിഎസ്എ) ഉദ്യോ ഗസ്ഥർ ജോലി തുടരണമെന്നാണ് നിയമം. അടച്ചുപൂട്ടൽ അവസാനിക്കുമ്പോൾ അ ർക്ക് തിരിച്ചടവ് ലഭിക്കാൻ സാധ്യതയുണ്ട്.

യുഎസിലെ രണ്ട് പ്രധാന വിമാനത്താവളങ്ങളിലെ ചെക്ക്‌പോസ്റ്റുകൾ ഭാഗിക അടച്ചുപൂട്ടൽ തുടരുന്നതിനാൽ വരും ആഴ്ചകളിൽ മറ്റ് വിമാനത്താവളങ്ങളിലും ഇത്തരത്തിലുള്ള സ്ഥിതിയുണ്ടാകാമെന്ന വിലയിരുത്തൽ ഉണ്ട്. ഇപ്പോൾ ജീവന ക്കാർക്ക് ഭാഗിക ശമ്പളം ലഭിച്ചു, എന്നാൽ അടച്ചുപൂട്ടൽ തുടർന്നാൽ ശമ്പളം  പൂർണ്ണ മായും മുടങ്ങും. 

ഫണ്ട് പാസാക്കാത്ത നടപടിക്കെതിരെ ഡെമോക്രാറ്റുകളെ പ്രതിക്കൂട്ടിൽ ആക്കി ക്കൊണ്ട് രൂക്ഷമായ പ്രതികരണമാണ് റിപ്പബ്ലിക്കൻസ് നടത്തുന്നത്.  ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയത്തിൽ പോലും ഡെമോക്രാറ്റുകൾ ലജ്ജയില്ലാതെ രാഷ്ട്രീയം കളിക്കുകയാണെന്നും  കഠിനാധ്വാനികളായ ടിഎസ്എ തൊഴിലാളിക ളെയും അവരുടെ കുടുംബങ്ങളെയും ശിക്ഷിക്കുകയാണെന്നും ഡിഎച്ച്എസിലെ പബ്ലിക് അഫയേഴ്‌സ് ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ലോറൻ ബിസ് പറഞ്ഞു. ശമ്പളം ലഭിക്കാതെ പോകുന്നത്  സാമ്പത്തിക ബുദ്ധിമുട്ടിനും  ജീവനക്കാരുടെ  കുറവിനും  കാരണമായി” ബിസ് പറഞ്ഞു.

എന്നാൽ ജനുവരിയിൽ മിനസോട്ടയിൽ ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റ റെയ്ഡു കളിൽ പ്രതിഷേധിച്ച രണ്ട് മിനിയാപൊളിസ് നിവാസികളായ അലക്സ് പ്രെറ്റി, റെനി ഗുഡ് എന്നിവരെ ഫെഡറൽ ഏജന്റുമാർ കൊലപ്പെടുത്തിയതിനെത്തുടർന്ന്, ഏതെ ങ്കിലും ഫണ്ടിംഗ് ഇടപാടിന്റെ ഭാഗമായി ഏജൻസിയിൽ പരിഷ്കാരങ്ങൾ വരുത്തണമെന്ന് ഡെമോക്രാറ്റുകൾ ആവശ്യ പ്പെട്ടിരുന്നു..

ഇമിഗ്രേഷൻ ഏജന്റുമാർ മുഖംമൂടി ധരിക്കുന്നത് തടയണമെന്നും ഉദ്യോഗസ്ഥർക്ക് മികച്ച തിരിച്ചറിയൽ രേഖ നൽകണമെന്നും വാറണ്ടുകൾ നേടുന്നതിനുള്ള നിയമങ്ങൾ കർശനമാക്കണമെന്നും അവർ DHS-നോട് ആവശ്യപ്പെട്ടു.DHS-ന് ധനസ ഹായം നൽകുന്നതിനുള്ള നടപടികളെക്കുറിച്ചുള്ള തുടര്‍ച്ചയായുള്ള വോട്ടെടുപ്പുകൾ ഇതുവരെ പരാജയപ്പെട്ടു.

Long lines of thousands of people at airports in Houston and New Orleans

Share Email
LATEST
Top