ഇറാന്റെ  പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു

ഇറാന്റെ  പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തിരഞ്ഞെടുത്തു

ടെഹ്റാൻ:  ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനിയെ തെര ഞ്ഞെടുത്തു. ഇസ്രയേൽ- അമേരിക്കൻ സംയുക്ത സൈനിക ആക്രമണത്തിൽ ഇറാൻ പരമാധികാരിയായിരുന്ന ആയ ത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ  പരമോന്നത നേതാവിനെ ഇറാൻ ഭരണകൂടം തെരഞ്ഞെടുത്തത്.

പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്ത വിവരം ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് റിപ്പോർട്ട് ചെയ്തത്  ആയ ത്തുള്ള അലി ഖമേനിയുടെ ആറു മക്കളിൽ രണ്ടാമത്തെ ആളാണ്  മൊജ്തബ ഖമേനി.  ഇറാനിലെ 88 അംഗ  അസംബ്ലിയിൽ വോട്ടെടുപ്പിലൂടെയാണ് പുതിയ പരമോ ന്നത നേതാവിന് കണ്ടെത്തിയതെന്നു സ്റ്റേറ്റ് മീഡിയ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

ആയത്തുള്ള അലി ഖമേനിക്ക് പിൻഗാ മിയായി  56 കാരനായ മൊ ജ്ത ബയെ തെരഞ്ഞെടുക്കുമെന്നുള്ള വാർത്ത കൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ടെഹ്‌റാനിൽ നടന്ന യുഎസ്-ഇസ്രായേൽ സൈനിക നീക്കത്തിന്റെ ആദ്യ ആക്രമണ ത്തിലാണ് ആയത്തുള്ള അലി  കൊല്ല പ്പെട്ടത്. തുടർന്ന് പിൻഗാമിക്ക് ആയുള്ള സജീവ ചർച്ചകൾ ആരംഭിച്ചിരുന്നു. ഇതി നൊടുവിലാണ് ഞായറാഴ്ച പുതിയ പരമോന്നത നേതാവിനെ കണ്ടെത്തിയത്. ആയത്തുള്ളഅലിയുടെ ശക്തനായ പിൻഗാമി ആയിട്ടാണ് ഇറാൻ മൊജ്തബ യെ വിലയിരുത്തുന്നത് 

Mojtaba Khamenei chosen as Iran’s next supreme leader: Iranian state media

Share Email
LATEST
More Articles
Top