ഇറാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നീക്കം : ടെഹ്റാനിലെ വിമാനത്താവളത്തിന് നേരെ ഇസ്രയേൽ ആക്രമണം

ഇറാനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ അടിയന്തരമായി നാട്ടിലെത്തിക്കാൻ നീക്കം : ടെഹ്റാനിലെ വിമാനത്താവളത്തിന് നേരെ ഇസ്രയേൽ ആക്രമണം

ടെഹ്റാൻ: ഇറാനിൽ സംഘർഷം അതിരൂ ക്ഷമായി തുടരുന്ന പശ്ചാത്തലത്തിൽ ഇറാ നിലെ ഇന്ത്യക്കാരെ ഉടൻ നാട്ടിലെത്തി ക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ഒൻപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇറാനിൽ കുടുങ്ങിക്കിടക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ഇവരിൽ ഏറെയും വിദ്യാർ ത്ഥികളും ആണ്.

 ഇറാനിൽ കുടങ്ങിക്കിടക്കുന്ന വിദ്യാർ ഥികൾ ഇപ്പോൾ കഴിയുന്നത്  ടെഹ്റാൻ, ഹോം  എന്നീ  നഗരങ്ങളിലാണ് ഇവരെ എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും. സംഘർഷം തുടരുന്ന സാഹ ചര്യത്തിൽ ഇന്ത്യക്കാർക്കായി കൂടുത ൽ ഹൈൽപ്പ് ലൈൻ നമ്പറുകളുമായി ദോഹയിലെ ഇന്ത്യൻ എംബസി.

ഹെൽപ്പ് ലൈൻ നമ്പറുകൾ :

+974 55647502

+974 55362508

+974 55384683

അന്വേഷണങ്ങളും സഹായത്തിനായുള്ള അഭ്യർഥനകളും cons.doha@mea.gov.in m ഇമെയിൽ വിലാസത്തിലേക്കും അയക്കാമെന്ന് എംബസി അറിയിച്ചു.

അതിനിടെ, ഇറാനിലെ ടെഹ്റാൻ  വിമാനത്താവളത്തിനടുത്ത് ഇസ്രയേൽ ആക്രമണം നടത്തിയതായി ഇറാനിയൻ സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു. നാശനഷ്ടം എത്രത്തോളം എന്നത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യുഎസ്-ഇസ്രയേൽ സംഘർഷത്തിൽ റഷ്യ ഇറാന് സഹായം നൽകുന്നെന്ന വാർത്തകൾ പുറത്തുവന്നതിനു പിന്നാലെയാണ് പുതിയ ആക്രമണം. 

റിയാദ് നഗരത്തിന് കിഴക്ക് ഭാഗത്ത് എത്തിയ ഒരു ഇറാൻ ഡ്രോൺ നശിപ്പിച്ചെന്ന് സൗദി അറേബ്യ അറിയിച്ചു

നേരത്തെ രാജ്യത്തിന്റെ തെക്കൻ ഭാഗത്ത് പ്രിൻസ് സുൽത്താൻ എയർബേസ് ലക്ഷ്യമിട്ട് വന്ന ഒരു ബാലിസ്റ്റിക് മിസൈലും 4 ഡ്രോണുകളും നശിപ്പിച്ചെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു.

Move to urgently evacuate Indian citizens from Iran: Israeli attack on Tehran airport

Share Email
LATEST
More Articles
Top