ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തരനാരിഴയ്ക്ക്

ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തരനാരിഴയ്ക്ക്

ന്യൂയോര്‍ക്ക്: യുഎസിലെ ന്യൂവാര്‍ക്ക് വിമാനത്താവളത്തില്‍ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക്. ചൊവ്വാഴ്ച വൈകുന്നേരം അലാസ്‌ക എയര്‍ലൈന്‍സിന്റെ പാസഞ്ചര്‍ വിമാനം ഫെഡ്എക്‌സ് കാര്‍ഗോ വിമാനവുമായുള്ള കൂട്ടിയിടിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടു. രാത്രി 8:17 ഓടെയാണ് സംഭവം.
രണ്ട് വിമാനങ്ങളും പരസ്പരം റണ്‍വേകളില്‍ ലാന്‍ഡിംഗ് അടുക്കുമ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ് അലാസ്‌ക എയര്‍ലൈന്‍സ് വിമാന പൈലറ്റിനോട് പറന്നുയരാന്‍ നിര്‍ദേശിച്ചു.

ഫ്‌ലൈറ്റ് ട്രാക്കിംഗ് ഡാറ്റ പ്രകാരം, യാത്രാ വിമാനം താഴെയിറങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ഉള്ളപ്പോളാണ് ഫെഡ്എക്‌സ് വിമാനം അതേ സമയം ക്രോസിംഗ് റണ്‍വേയ്ക്ക് സമീപമെത്തിയത്. ഫ്‌ലൈറ്റ്‌റാഡാര്‍ ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണ്. അലാസ്‌ക എയര്‍ലൈന്‍സ് ഫ്‌ലൈറ്റ് 294 ഉം ഫെഡ്എക്‌സ് ഫ്‌ലൈറ്റ് 721 ഉം തമ്മിലുള്ള ‘ക്ലോസ് കോള്‍’ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് പരിശോധിക്കുന്നു.
പരസ്പരം മുറിച്ചു കടക്കുന്ന റണ്‍വേകളില്‍ രണ്ട് വിമാനങ്ങളും ഒന്നിനുപുറകെ ഒന്നായി ലാന്‍ഡ് ചെയ്യേണ്ടതായിരുന്നു. മെംഫിസില്‍ നിന്ന് വരുന്ന ഫെഡ്എക്‌സ് കാര്‍ഗോ വിമാനം ആദ്യം റണ്‍വേ 29-ല്‍ ലാന്‍ഡ് ചെയ്യാനായിരുന്നു പദ്ധതി. അലാസ്‌ക എയര്‍ലൈന്‍സ് പാസഞ്ചര്‍ വിമാനം റണ്‍വേ 22ല്‍ ലാന്‍ഡ് ചെയ്യാനായിരുന്നു പദ്ധതി.

എന്നാല്‍ വിമാനങ്ങള്‍ അടുത്തെത്തിയപ്പോള്‍, അലാസ്‌ക വിമാനം വളരെ അടുത്താണെന്നും ഫെഡ്എക്‌സ് വിമാനത്തിന് പിന്നില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്യാന്‍ കഴിഞ്ഞേക്കില്ലെന്നും എയര്‍ ട്രാഫിക് കണ്‍ട്രോളര്‍മാര്‍ക്ക് മനസിലായി. അലാസ്‌ക വിമാനം ഇതിനകം നിലത്തുനിന്ന് ഏകദേശം 300 അടി ഉയരത്തിലായിരുന്നു.

പിന്നീട് അലാസ്‌ക വിമാനം ഫെഡ്എക്‌സ് വിമാനത്തിന് മുകളിലൂടെ പറന്ന് 325 അടി ഉയരത്തിലേക്ക് പോയി. എഫ്എഎ നിലവില്‍ ഈ വിഷയം അന്വേഷിക്കുകയാണ്.

Taranarizha narrowly avoids plane collision at Newark Airport

Share Email
Top