ഹ്യൂസ്റ്റണ്‍ : ഷിക്കാഗോ സിറോ മലബാര്‍ രൂപതയുടെ അത്മായസംഘടനായ സിറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ് (എസ്.എം.സി.സി)പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ്ഹ്യൂസ്റ്റണ്‍ സെന്റ് ജോസഫ് കത്തോലിക്ക ഫോറോന ദേവാലയ പാരിഷ് ഹാളില്‍ കൂടിയ നാഷണല്‍ ജനറല്‍ കൗണ്‍സില്‍യോഗത്തില്‍ വച്ച് നടത്തപ്പെട്ടു. പുതി യ പ്രസിഡന്റായി ജോര്‍ജ് വി ജോര്‍ജ്ജും (ഫിലാഡല്‍ഫിയ), ജനറല്‍ സെക്രട്ടറിയായി ഷോളി കുമ്പിളുവേലിയും (ന്യൂയോര്‍ക്ക്) തെരഞ്ഞെടുക്കപ്പെട്ടു. ടോമി തോമസ് (കാലി ഫോര്‍ണിയ) ആണ് പുതിയ ട്രഷറര്‍.
മറ്റു ഭാരവാഹികള്‍: മേഴ്സി കുര്യാക്കോസ് (ഷിക്കാഗോ – വൈസ്പ്രസിഡന്റ അഡ്മിനി സ്‌ട്രേഷന്‍), സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍-(ഷിക്കാഗോ – വൈസ് പ്രസിഡന്റ ചാപ്റ്റര്‍ ഡെവലപ്‌മെന്റെ), ജോജോകോട്ടൂര്‍ (ഫിലാഡല്‍ഫിയ – ജോയിന്റ് സെക്രെട്ടറി), ആന്റോ കവലക്കല്‍(ഷിക്കാഗോ- ജോയിന്റ് ട്രഷറര്‍). കൂടാതെ, എക്‌സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങളായി ജോസ് തോമസ് (ഫിലാഡല്‍ഫിയ – ചെയര്‍, എഡ്യൂക്കേ ഷന്‍ആന്‍ഡ് റിസേര്‍ച്ച്), ടീനു തോമസ് (ന്യൂയോര്‍ക്ക് – ചെയര്‍, സോഷ്യല്‍ആന്‍ഡ് കള്‍ച്ചറല്‍ കമ്മിറ്റി), ഷൈജു കളത്തില്‍ (ന്യൂ യോര്‍ക്ക്, ചെയര്‍,ഫാമിലി അഫയേഴ്സ്), ഷാജിമോന്‍ മിറ്റത്താനി (ഫിലാഡല്‍ഫിയ, ചെയര്‍,ചാരിറ്റബിള്‍ അഫയേഴ്സ്), ജോബി ചെറിയാന്‍ (ഫ്‌ലോറിഡ – ചെയര്‍,മീഡിയ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്), ജിജി ജോണ്‍ (ഫ്‌ലോറിഡ- ചെയര്‍,യൂത്ത് അഫയേഴ്സ്) എന്നിവരെയും തെരഞ്ഞെടുത്തു.

വിശുദ്ധ കുര്‍ബ്ബാനയ്ക്ക് ശേഷം, നിലവിലെ പ്രസിഡന്റ് സിജില്‍ പാലക്കലോടിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, രൂപതാബിഷപ്പും എസ്.എം.സി.സി പേട്രണു മായ മാര്‍ ജോയ് ആലപ്പാട്ട്ഓണ്‍ലൈന്‍ വഴി സന്ദേശം നല്‍കി. പുതിയ കാലഘട്ട ത്തില്‍,എസ്.എം.സി.സി യെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത മാര്‍ ജോയ്ആ ലപ്പാട്ട് തന്റെ സന്ദേശത്തില്‍ വ്യക്തമാക്കി. രൂപത വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, എസ്.എം.സി.സി ഡയറക്ടര്‍ റവ. ഫാ.ജോര്‍ജ് (ജോഷി) എളമ്പാശേരില്‍, എസ്.എം.സി.സി ഡയറക്ടര്‍ബോര്‍ഡ്‌ചെയര്‍മാന്‍ ജോര്‍ജ്കുട്ടി പുല്ലാപ്പള്ളി തുടങ്ങിയവര്‍ സംസാരിച്ചു.
ജനറല്‍സെക്രട്ടറി മേഴ്സി കുര്യാക്കോസ് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ്‌സെബാസ്റ്റ്യന്‍ ഫിനാന്‍സ് റിപ്പോര്‍ട്ടും അവതപ്പിച്ചു. എസ്.എം.സി.സിഹ്യൂസ്റ്റണ്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും, ഡയറക്ടര്‍ ബോര്‍ഡ്അംഗവുമായ ബാബു ചാക്കോ സ്വാഗതവും എസ്.എം.സി.സി നാഷണല്‍വൈസ് പ്രസിഡന്റ ജോണ്‍സന്‍ കണ്ണൂക്കാടന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് നടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ചീഫ് ഇലക്ഷന്‍കമ്മിഷണര്‍ ബോസ് കുര്യന്‍, കമ്മീഷന്‍ അംഗങ്ങളായ മിനി ജോസഫ് ,ജോസഫ് കാഞ്ഞമല, ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി തുടങ്ങിയവ ര്‍നേതൃത്വം നല്‍കി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോര്‍ജ് വി ജോര്‍ജ് (സണ്ണി), കഴിഞ്ഞ എസ്.എം. സി.സി നാഷണല്‍ കമ്മിറ്റിയില്‍ ജോയിന്റ്‌സെക്രട്ടറിയായിരുന്നു. 2024ല്‍ ഫിലാഡല്‍ ഫിയായില്‍ വച്ചു നടന്നഎസ്.എം.സി.സി സില്‍വര്‍ ജൂബിലി ആഘോഷ കമ്മിറ്റിയുടെ ട്രഷറര്‍ആയും, 2019ല്‍ ഹ്യൂസ്റ്റല്‍നില്‍ നടന്ന സിറോ മലബാര്‍ കണ്‍വന്‍ഷ ന്റെ കോര്‍ഡിനേറ്ററായും നേതൃപാടവം തെളിയിച്ചിട്ടുണ്ട്. കൂടാതെ ഫിലാഡല്‍ഫിയാ സെയിന്റ് തോമസ് സിറോ മലബാര്‍ ഫൊറോനാഇടവകയുടെ കൈക്കാരനായും, പാരിഷ് കൗണ്‍സില്‍ അംഗമായുംപ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളി സാംസ്‌കാരിക സംഘടനയായ ‘കല’; യുടെവൈസ് പ്രസിഡന്റുകൂടിയാണ്. ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയില്‍മാനേജരായി പ്രവര്‍ത്തിക്കുന്ന ജോര്‍ജ് വി ജോര്‍ജ്, ഫിലാഡല്‍ഫിയായിലെസാമൂഹിക – സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ്..
ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷോളി കുമ്പിളുവേലി,എസ്.എം.സി.സി ബ്രോങ്ക്‌സ് ചാപ്റ്റര്‍ പ്രസിഡന്റ്, 2011 ല്‍ ന്യൂയോര്‍ക്കില്‍നടന്ന നാഷണല്‍ ജനറല്‍ കൗണ്‍സിലിന്റെ കോര്‍ഡിനേറ്റര്‍, എസ്.എംസി.സി നാഷണല്‍ മീഡിയ ആന്‍ഡ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍തുടങ്ങിയ നിലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട്. കൂടാതെചിക്കാഗോ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ അംഗമായും, എപ്പാര്‍ക്കി
അസംബ്ലി അംഗമായും പ്രവര്‍ത്തിച്ചിട്ടുള്ള കുമ്പിളുവേലി, 2026ജൂലൈയില്‍ നടക്കുന്ന ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍സെന്‍ട്രല്‍ കമ്മിറ്റി അംഗവും, കണ്‍വന്‍ഷന്‍ സുവനീറിന്റെ ചീഫ്എഡിറ്ററായും നിലവില്‍ പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ മലയാളിമാധ്യമ പ്രവത്തകരില്‍ പ്രമുഖനും, കോളമിസ്റ്റുമായ ഷോളി കുമ്പിളുവേലിമികച്ച സംഘാടകന്‍ കൂടിയാണ്
.ട്രഷറര്‍ ടോമി തോമസ് പുല്ലാപ്പള്ളി, നിലവില്‍ എസ്.എം.സി.സികാലിഫോര്‍ണിയാ- ഓറഞ്ച് ചാപ്റ്റര്‍ പ്രസിഡന്റാണ് . മികച്ചസംഘാടകനായ ടോമി പുല്ലാപ്പള്ളി, 2018-2025 കാലയളവില്‍എസ്.എം.സി.സി വെസ്റ്റേണ്‍ റീജിയന്‍ കോര്‍ഡി നേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ, ഓറഞ്ച് – സെയിന്റ് തോമസ് ഇടവകകൈക്കാരന്‍, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍, സേഫ് എന്‍വയോണ്‍മെന്റ്അഡ്മിനിസ്‌ട്രേറ്റര്‍, രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം തുടങ്ങിനിരവധി മേഖലകളില്‍ തന്റെ നേതൃപാടവം തെളിയിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റായി (അഡ്മിനിസ്‌ട്രേഷന്‍) തെരഞ്ഞെടുക്കപ്പെട്ട മേഴ്സികുര്യാക്കോസ്, എസ്.എം.സി.സി യുടെ മുതിര്‍ന്ന നേതാവും, നിലവിലെസെക്രട്ടറിയുമായിരുന്നു. എസ്.എം.സി.സി ചിക്കാഗോ കത്തീഡ്രല്‍ചാപ്റ്റര്‍ മുന്‍ പ്രസിഡന്റും, പാരിഷ് കൗണ്‍സില്‍ അംഗവുമായ മേഴ്സിമികച്ച സംഘാടകയുമാണ്.മറ്റൊരു വൈസ് പ്രസിഡന്റ (ചാപ്റ്റര്‍ ഡെവലപ്പ്‌മെന്റ്) സെബാസ്റ്റ്യന്‍ ഇമ്മാനുവേല്‍ എസ്.എം.സി.സി ചിക്കാഗോ ചാപ്റ്ററിലെ നേതാവും,സംഘാടകനുമാണ്. ഷിക്കാഗോ രൂപത സില്‍വര്‍ ജൂബിലി കണ്‍വന്‍ഷന്‍സെന്‍ട്രല്‍ കമ്മിറ്റി അംഗമായും, കണ്‍വന്‍ഷന്‍ സുവനീറിന്റെ കോര്‍ ഡിനേറ്ററായും സെബാസ്റ്റ്യന്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു.ജോയിന്റ് സെക്രട്ടറി ജോജോ കോട്ടൂര്‍, നിലവില്‍എസ്.എം.സി.സിനാഷണല്‍ കമ്മിറ്റി അംഗവും, മുന്‍ ഫിലാഡ ല്‍ഫിയ ചാപ്റ്റര്‍പ്രസിഡന്റുമാണ്. 2024ല്‍ ഫിലാഡല്‍ഫിയായില്‍ വച്ചുനടന്ന സില്‍വര്‍ജൂബിലി സംഘാടകരില്‍ പ്രമുഖനായ ജോജോ, ഫിലാഡല്‍ഫിയാ ഇടവകപാരിഷ് കൗണ്‍സില്‍ അംഗമായും സേവനം ചെയ്തിട്ടുണ്ട്.
ജോയിന്റ് ട്രഷററായി തെരഞ്ഞെടുക്കപ്പെട്ട ആന്റോ കവലക്കല്‍,എസ്.എം.സി.സി ചിക്കാഗോ കത്തീഡ്രല്‍ ചാപ്റ്റര്‍ മുന്‍ പ്രസിഡറ്റും,നിലവില്‍ എസ്.എം.സി.സിയുടെ ഓഡിറ്ററും ആണ്. ചിക്കാഗോയിലെസാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായ ആന്റോകവലക്കല്‍ മികച്ച സംഘാടകനുമാണ്.പുതിയ ദിശാബോധവും, കാലഘട്ടത്തിനനുസരിച്ചുള്ള വെല്ലുവിളികളെഏറ്റെടുത്തു, സഭക്ക് ശക്തിയും സഹായകരവുമായിത്തീരാന്‍എസ്.എം.സി.സിക്കു സാധിക്കട്ടെ എന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോയ്ആലപ്പാട്ട് ആശംസിച്ചു. പുതിയ ഭാരവാഹികള്‍ക്ക് രൂപതയുടെഎല്ലാവവിധ പിന്തുണയും പ്രാര്‍ഥനകളും നേരുന്നതായി മാര്‍ ആലപ്പാട്ട്പ റഞ്ഞു. വികാരി ജനറാള്‍ റവ. ഫാ. ജോണ്‍ മേലേപ്പുറം, എസ്.എം.സി. സിഡയറക്ടറര്‍ റവ. ഫാ ജോര്‍ജ് എളമ്പാശ്ശേരില്‍, മുന്‍ പ്രസിഡന്റ് സിജില്‍ പാലക്കലോടി, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ജോര്‍ജുകുട്ടി പുല്ലാപ്പള്ളിഎന്നിവരും പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
New leadership for Syro Malabar Catholic Congress (SMCC): George V. George President, Sholi Kumbiluveli General Secretary, Tomy Pullapallil Treasurer













