എണ്ണവിലയിലെ കുതിപ്പ് തുടരുന്നു: അയവില്ലാതെ ഇറാനിലെ സംഘര്‍ഷം

എണ്ണവിലയിലെ കുതിപ്പ് തുടരുന്നു: അയവില്ലാതെ ഇറാനിലെ സംഘര്‍ഷം

ടെഹറാന്‍: അന്താരാഷ്ട്ര വിപണിയില്‍ എണ്ണവിലയുടെ കുതിപ്പ് തുരുന്നു. ഇന്നും വിപണനം നടക്കുന്നത് ബാരലിന് 100 ഡോളറിനു മുകളിലാണഅ. അമേരിക്ക ഉള്‍പ്പെടെ സംരക്ഷിത ശേഖരത്തില്‍ നിന്നം എണ്ണ വിപണിയില്‍ എത്തിക്കുമെന്ന അറിയിപ്പ് നല്കിയിട്ടും എണ്ണ വിലയില്‍ കാര്യമായ കുറവ് ഉണ്ടാവുന്നില്ല.

ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളര്‍ കടന്നു. ഗള്‍ഫില്‍ മൂന്ന് ചരക്ക് കപ്പലുകള്‍ കൂടി ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഓഹരി വിപണികള്‍ ഇടിഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ ഷിപ്പിംഗ്, ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ തുടര്‍ന്നാല്‍ എണ്ണവിലയുടെ കുതിപ്പ് വീണ്ടും ഉയരും.

ഇതിനിടെ ഇറാനിലെ സംഘര്‍ഷം അയവില്ലാതെ തുടരുകയാണ്. അമേരിക്കയുടേയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിനെതിരേ അറബ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം ശ്രമങ്ങള്‍ തുടരുകയാണ്. സൗദിയിലേക്ക 50 ലധികം ഡ്രോണ്‍ ആക്രമണങ്ങളുണ്ടായി. ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വലിയ ആക്രമണ ശ്രമമാണ് ഇത്. ഇന്നലെ 10 ബാലിസ്റ്റിക്ക് മിസൈലുകള്‍ തകര്‍ത്തതായി യുഎഇ അറിയിച്ചു. എണ്ണപ്പാടം ലക്ഷ്യമാക്കിയായിരുന്നു പ്രധാനമായും ആക്രമണങ്ങള്‍ ഉണ്ടായത്.

Oil prices continue to rise: Tensions in Iran remain high

Share Email
Top