ഇസ്‌ളാമാബാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം അവസാനി പ്പിക്കാനുള്ള ചര്‍ച്ചകള്‍ക്ക് ഇസ്‌ളാമാബാദ് വേദിയാകുമെന്ന് ആവര്‍ത്തിച്ച് പാക്കിസ്ഥാന്‍. അമേരിക്കയും ഇറാനും തമ്മിലുള്ള ചര്‍ച്ചകള്‍ ഉടന്‍ തന്നെ പാക്കിസ്ഥാ നില്‍ നടക്കുമെന്നും പാക്ക് അധികൃതര്‍ ഇന്നലെ വ്യക്തമാക്കി.
എന്നാല്‍ അമേരിക്കയുടെ ഭാഗത്തു നിന്നോ ഇറാന്റെ ഭാഗത്തു നിന്നോ ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. കൂടാതെ ഒരുമാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച് അമേരിക്കയും ഇറാനും നേരിട്ടാണോ ചര്‍ച്ചകള്‍ നടത്തുന്നതെന്നും അതോ ദൂതന്‍മാര്‍ വഴിയാണോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല.
ഇറാനും അമേരിക്കയും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദി ഒരുക്കുന്നതില്‍ പാകിസ്ഥാനില്‍ വിശ്വാസം അര്‍പ്പിച്ചതില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. അടുത്ത ദിവസങ്ങളില്‍ ഇരു പക്ഷങ്ങള്‍ക്കിടയില്‍ മികച്ച ചര്‍ച്ച നടത്താന്‍ വേദിയൊരുക്കുന്നത് പാകിസ്ഥാനെ അഭിമാനപ്പെടുത്തുന്നതായി പാക്ക് വിദേശകാര്യ മന്ത്രി ഇഷാഖ് ദാര്‍ അറിയിച്ചു. തുര്‍ക്കി, ഈജിപ്ത്, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ ഉന്നത നയതന്ത്ര പ്രതിനിധികള്‍ ഇസ്ലാമാബാദില്‍ കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് അദ്ദേഹം ഇത് പറഞ്ഞത്. ഈ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തിങ്കളാഴ്ചയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Pakistan reiterates Islamabad will be the venue for US-Iran talks













