ഭാഗീക അടച്ചുപൂട്ടല്‍: വിമാനത്താവളങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് കുറവ്: ഐസിഇ ഏജന്റുമാരെ നിയമിക്കുമെന്നു ട്രംപ്

ഭാഗീക അടച്ചുപൂട്ടല്‍: വിമാനത്താവളങ്ങളില്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ജീവനക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് കുറവ്: ഐസിഇ ഏജന്റുമാരെ നിയമിക്കുമെന്നു ട്രംപ്

വാഷിംഗ്ടണ്‍: യുഎസിലെ ആഭ്യന്തര സുരക്ഷാ വകുപ്പ് (ഡിഎച്ച്എസ്) ഭാഗീക അടച്ചുപൂട്ടല്‍ തുടരുന്നതിനിടെ വിമാനത്താവളങ്ങളിലെ ജീവനക്കാരുടെ എണ്ണത്തില്‍ റിക്കാര്‍ഡ് കുറവ്. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ (ടിഎസ്എ) ജീവനക്കാരുടെ എണ്ണത്തിലാണ് ഈ വലിയ കുറവ് അനുഭവപ്പെട്ടത്. ഇതോടെ പല വിമാനത്താവളങ്ങളില്‍ നിന്നും സെക്യൂരിറ്റി ചെക്കിംഗിനായി യാത്രക്കാര്‍ക്ക് മണിക്കൂറുകളോളം കാത്തുനിലക്കേണ്ട അവ്സ്ഥ ഉണ്ടായി.

ടിഎസ്എ നല്കുന്ന റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 21 ശനിയാഴ്ച്ച 3250 ജീവനക്കാരാണ് ജോലിയില്‍ നിന്നും വിട്ടുനിന്നത്. ഇത് ഈ മേഖലയില്‍ നിയോഗിച്ച ജീവനക്കാരുടെ 11.5 ശതമാനം വരും.മൂന്ന് ആഴ്ച്ചയായി ശമ്പളം ലഭിക്കാത്ത സാഹചര്യം വന്നതോടെ ജീവനക്കാര്‍ ജോലിയില്‍ നിന്നും വിട്ടു നില്ക്കുന്നതോടെ രാജ്യത്തുടനീളം വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ നീളാന്‍ കാരണമായി.

ഇതിനിടെ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടച്ചുപൂട്ടല്‍ അവസാ നിപ്പിക്കാനുള്ള ബില്ലിന് ഡമോക്രാറ്റുകള്‍ അനുമതി നല്കാത്ത പക്ഷം തിങ്കളാഴ്ച്ച മുതല്‍ വിമാനത്താവളങ്ങളില്‍ പരിശോധനയ്ക്കായി ഐസിഇ ഏജന്റുമാരെ വിന്യസിക്കു മെന്നറിയിച്ചു. കസ്റ്റംസ് ആ്ന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ ഡമോക്രാറ്റുകള്‍ പരിഷ്‌കാരം ആവശ്യപ്പെട്ടുള്ള നീക്കം നടത്തുന്നതിനാലാണ് ബില്‍ പാസാവാതെ മുന്നോട്ടു പോകുന്നത്.

രാജ്യത്തെ 14 വിമാനത്താവള്ങ്ങളില്‍ ഐസിഇ ഏജന്റുമാരെ വിന്യസിക്കാനാണ് ട്രംപ് ഭരണകൂടം നീക്കം നടത്തുന്നത. എന്നാല്‍ ഇതില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്. ന്യൂയോര്‍ക്കിലെ ലാ ഗാര്‍ഡിയ വിമാനത്താവളത്തില്‍ പരിശോധനയ്ക്കായി നാലു മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വന്നു.

ശനിയാഴ്ച്ച ടിഎസ്എ ജീവനക്കാരുടെ ഏറ്റവും കുറവ് ഹാജര്‍ രേഖപ്പെടുത്തിയത് ഹ്യൂസ്റ്റണിലെ വില്യം പി.ഹോബി എയര്‍പോര്‍ട്ടാണ് . ഇവിടെ 47 ശതമാനം ജീവനക്കാര്‍ ഹാജരായില്ല. ജോര്‍ജ് ബുഷ് എയര്‍പോര്‍ട്ട്, ന്യൂ ഓര്‍ലിന്‍സ് വിമാനത്താവളം, അറ്റ്‌ലാന്‍ഡയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ് ഇന്റര്‍നാഷ്ണല്‍ എയര്‍പോര്‍ട്ട്, ന്യൂയോര്‍ക്കിലെ ജോണ്‍ കെന്നഡി എയര്‍പോര്‍ട്ട് എന്നിവിടങ്ങളില്‍ വലിയ തോതില്‍ ജീവനക്കാരുടെ കുറവുണ്ടായി.

Partial shutdown: Record low number of Transportation Security Administration employees at airports: Trump says he will hire ICE agents

Share Email
LATEST
Top