വാഷിംഗ്ടണ്‍: കുവൈറ്റില്‍ ഇറാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമേരിക്കന്‍ സൈനീകരില്‍ രണ്ടുപേരുടെ വിവരങ്ങള്‍ കൂടി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ടു. അയോവയിലെ ഇന്ത്യ നോളയില്‍ നിന്നുള്ള മേജര്‍ ജെഫ്രി ആര്‍. ഒബ്രയന്‍ (45), കാലിഫോര്‍ണിയയിലെ സാക്ര മെന്റോയില്‍ നിന്നുള്ള ചീഫ് വാറന്റ് ഓഫീസര്‍ റോബര്‍ട്ട് മാര്‍സാന്‍ (54) എന്നിവര്‍ ശനിയാഴ്ച കുവൈത്തില്‍ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി പെന്റഗണ്‍ അറിയിച്ചു.

ഫ്‌ലോറിഡയിലെ വിന്റര്‍ ഹാവനില്‍ നിന്നുള്ള ക്യാപ്റ്റന്‍ കോഡി എ. ഖോര്‍ക്ക് (35), നെബ്രാസ്‌കയിലെ ബെല്ലെവ്യൂവില്‍ നിന്നുള്ള സാര്‍ജന്റ് എല്‍ നോഹ(42), മിന സോട്ടയിലെ വൈറ്റ് ബെയര്‍ ലേക്ക് സ്വദേശിയായ 39 വയസുള്ള സാര്‍ജന്റ് ഫസ്റ്റ് ക്ലാസ് നിക്കോള്‍ എം. അമോര്‍, അയോവയിലെ വെസ്റ്റ് ഡെസ് മോയിന്‍സില്‍ നിന്നുള്ള സാര്‍ജന്റ് ഡെക്ലാന്‍ ജെ. കോഡി(20) എന്നിവരാണ് കൊല്ലപ്പെട്ട മറ്റു അമേരിക്കന്‍ സൈനീകര്‍.
കുവൈറ്റിലെ ഷുഐബ തുറമുഖത്ത് നടന്ന ആക്രമണത്തിലാണ് ആറ് പേരും മരിച്ചു. യുഎസ് സൈന്യത്തിന്റെ വാഹനങ്ങളും സാധനങ്ങളും യുദ്ധ മേഖലയിലേക്ക് അയയ്ക്കുന്ന ഒരു ലോജിസ്റ്റിക്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാണിജ്യ തുറമുഖമാ ണിത്. ആക്രമണത്തില്‍ 18 സൈനികര്‍ക്കും പരിക്കേറ്റു.
Pentagon releases details of two more US soldiers killed in Kuwait













