ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ നാവിക കപ്പലുകള്‍ തകര്‍ത്തതായി പെന്റഗണ്‍

ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്റെ നാവിക കപ്പലുകള്‍ തകര്‍ത്തതായി പെന്റഗണ്‍

വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്കില്‍ ഇറാന്‍ മൈനുകള്‍ സ്ഥാപിക്കുന്നുവെന്ന പ്രചാരണത്തിനു പിന്നാലെ ഈ മേഖലയിലെ ഇറാനിയന്‍ കപ്പലുകള്‍ക്ക് നേരെവ്യാപക സൈനീക നീക്കം നടത്തിയതായി വാഷിംഗ്ടണ്‍.

ഹോര്‍മൂസ് കടലിടുക്ക് മേഖലയില്‍ നിരവധി ഇറായിനയന്‍ കപ്പലുകളും ബോട്ടുകളും തകര്‍ത്തതായി പെന്റഗണ്‍ വ്യക്തമാക്കി. തകര്‍ത്ത ബോട്ടുകളില്‍ ഹോര്‍മൂസില്‍മൈനുകള്‍ സ്ഥാപിക്കാനായി ലക്ഷ്യമിട്ട ബോട്ടുകള്‍ ഉള്‍പ്പെട്ടിരുന്നു.

കടലിടുക്കിലൂടെ അന്താരാഷ്ട്ര കപ്പല്‍ഗതാഗതം തുടരാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും ലോകത്തിലെ എണ്ണ ചരക്ക് ഗതാഗതത്തിന്‍െ 20 ശതമാനവും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കിന്റെ സുരക്ഷ ഏറെ പ്രധാനപ്പെട്ടതാണെന്നും അമേരിക്ക വ്യക്തമാക്കി.

ഇതിനിടെ ഇറാനിലെ എണ്ണപ്പാടങ്ങളിലേക്കുള്ള ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ അമേരിക്ക തങ്ങളുടെ എതിര്‍പ്പ് വ്യക്തമാക്കി . അമേരിക്കന്‍ അനുമതി ഇല്ലാതെ ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ആവര്‍ത്തിക്കരുതെന്ന കര്‍ശന നിര്‍ദേശവും നല്കി.

Pentagon says it destroyed Iranian naval vessels in the Strait of Hormuz

Share Email
Top