തിരുവനന്തപുരം: സര്‍ക്കാര്‍ ചെലവില്‍ പരസ്യപ്രചരണത്തിലൂടെ തന്റെ അപദാന ങ്ങളെ സ്വയം വാഴ്ത്തിയ ഉത്തര കൊറിയയിലെ സ്വേച്ഛാ ഭരണാധികാരിയായിരുന്ന കിംഇല്‍ സുങിനെ കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അനുകരിക്കുകയാണെന്നു കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്.
1972 മുതല്‍ 94 വരെ ഉത്തര കൊറിയ പ്രസിഡണ്ടായിരുന്ന കിം ഇല്‍ സുങ് ചിത്രം സഹിതം തന്നെ മഹത്വവല്‍ക്കരിക്കുന്ന മുഴുവന്‍ പേജ് പരസ്യങ്ങള്‍ ലോകമെമ്പാടുമുള്ള മലയാളം ഉള്‍പ്പെടെയുള്ള വിവിധ ഭാഷാ പത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. ഖജനാവിലെ പത്തുശതമാനത്തിലധികം പണമാണ് പ്രചരണത്തിന് ചെലവിട്ടത്.
1989-ല്‍ ലോക യുവജനോത്സവത്തില്‍ പങ്കെടുക്കാന്‍ എ. എ. ബേബിയും ഞാനും ഉള്‍പ്പെട്ട ഇന്ത്യന്‍ യുവ സംഘം ഉത്തരകൊറിയയില്‍ എത്തിയപ്പോള്‍ എവിടെയും കിം ഇല്‍ സുങിന്റെ ഭീമാകാരമായ പൂര്‍ണ്ണകായ കട്ട്ഔട്ടുകളായിരുന്നു,
ഇതിനു സമാനമായാണ് കേരളത്തില്‍ ഉടനീളം പിണറായി വിജയന്റെ ചിത്രമുള്ള ഹോര്‍ഡിംഗുകള്‍ ഉയര്‍ന്നത്.പി. ആര്‍. ഡി വാടകയ്‌ക്കെടുത്ത ആയിരക്കണക്കിന് ഹോര്‍ഡിംഗുകളില്‍ ചില സ്വകാര്യ ഏജന്‍സികള്‍ മുഖേനയാണ് പരസ്യവാചകങ്ങള്‍ രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സര്‍ക്കാര്‍ പരസ്യപലകകളെല്ലാം ചുവപ്പിച്ച് പിണറായി വിജയന്റെ ചിത്രത്തോടൊപ്പം എല്‍.ഡി.എഫ് പ്രചരണ ആയുധമാക്കിയത് ഏറ്റവും വലിയ തെരഞ്ഞെടുപ്പ് അഴിമതിയാണ്. പരസ്യ ഇനത്തില്‍ സര്‍ക്കാരില്‍ നിന്നും വന്‍ തുക കൈപ്പറ്റിയ ചിലഏജന്‍സികളാണ് എല്‍.ഡി.എഫിനു വേണ്ടിയും പ്രചരണം നടത്തുന്നത്.
പിണറായി വിജയനെ ഒരു ഏകാധിപതിയാക്കിയത് ചുറ്റും കൂടിയ വൈതാളിക സംഘമാണ്. മന്ത്രിമാരും പാര്‍ട്ടി നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ ഇരട്ട ചങ്കന്‍, ക്യാപ്റ്റന്‍, കപ്പിത്താന്‍, കത്തുന്ന സൂര്യന്‍, ദൈവത്തിന്റെ വരദാനം, കാരണഭൂതന്‍ ഇങ്ങനെയുള്ള സ്തുതികള്‍ കേട്ടാണ് മുഖ്യമന്ത്രി ഏകാധിപതിയായത്.
Pinarayi Vijayan is imitating Kim Il Sung: Cherian Philip













