പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം കഴിഞ്ഞു, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടിയെടുക്കാൻ നിർദ്ദേശം

പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധി ചർച്ച ചെയ്യാൻ പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം കഴിഞ്ഞു, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയാൻ കർശന നടപടിയെടുക്കാൻ നിർദ്ദേശം
Share Email

പശ്ചിമേഷ്യൻ യുദ്ധ പ്രതിസന്ധിയിൽ രാജ്യത്തെ ഊർജ്ജ-സാമ്പത്തിക സുരക്ഷ ഉറപ്പാക്കാൻ കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണമെന്ന് മുഖ്യമന്ത്രിമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ചു. വിതരണ ശൃംഖല സംരക്ഷിക്കുന്നതിനും വിപണിയിൽ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനുമാണ് മുൻഗണന. കേന്ദ്രവും സംസ്ഥാനങ്ങളും ഏകോപിച്ച് പ്രവർത്തിക്കണമെന്നും ഇതിനായി സംസ്ഥാന-ജില്ലാ തലങ്ങളിൽ കൺട്രോൾ റൂമുകൾ തുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കാർഷിക മേഖലയിലെ പ്രതിസന്ധികൾ ഒഴിവാക്കാൻ മുൻകൂർ നടപടികൾ സ്വീകരിക്കാനും ഓൺലൈനിലെ വ്യാജപ്രചാരണങ്ങൾ തടയാനും പ്രധാനമന്ത്രി നിർദ്ദേശിച്ചു. വിവരങ്ങൾ നിരന്തരം കൈമാറാൻ പ്രത്യേക സംവിധാനം ഒരുക്കും. ജനതാൽപ്പര്യം മുൻനിർത്തി വിതരണ ശൃംഖല തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ സംസ്ഥാനങ്ങളും ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

Share Email
LATEST
Top