വാഷിംഗ്ടണ്‍ :വാഷിംഗ്ടണ്‍ ഡിസിയില്‍ ജോലിക്കിടെ യുഎസ് പാര്‍ക്ക് പോലസ് ഉദ്യോഗസ്ഥനു വെടിയേറ്റു. പാര്‍ക്ക് പോലീസ് തന്നെയാണ് ഉദ്യോഗസ്ഥനു വെടിയേറ്റ കാര്യം അറിയിച്ചത്. തിങ്കളാഴ്ച വൈകുന്നേരം 7.30 ഓടെ സൗത്ത്ഈസ്റ്റ് വാഷിംഗ്ടണിലെ ക്വീന്‍സ് സ്ട്രോള്‍ പ്ലേസില്‍ വെച്ചാണ് ഉദ്യോഗസ്ഥന് വെടിയേറ്റത്.
ഉദ്യോഗസ്ഥനെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു വെടിവെപ്പിന്റെ സാഹചര്യങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല. ഉദ്യോഗസ്ഥന്‍ അകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട് . വാഷിംഗ്ടണ്‍ ഡി.സി. മേയര്‍ മ്യൂറിയല്‍ ബൗസറുമായു മെട്രോപൊളിറ്റന്‍ പോലീസ് ചീഫ് ജെഫ്രി കാരോളുമായി സംഭവത്തെക്കുറിച്ച് സംസാരിച്ചതായി അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി എക്‌സില്‍ കുറിച്ചു. ഉദ്യോ ഗസ്ഥന്റെ വേഗത്തിലുള്ള സുഖപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കണമെന്നും അറ്റോര്‍ണി ജനറല്‍ ആഹ്വാനം ചെയ്തു.
Police officer shot while on duty in Washington, DC













