വത്തിക്കാന്‍ സിറ്റി: ഇറാനിലെ സംഘര്‍ഷം അവസാനിപ്പിക്കണമെന്നു വീണ്ടും ആഹ്വാനം ചെയ്ത് ലിയോ മാര്‍പാപ്പ. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ പതിവ് ഞായറാഴ്ച പ്രസംഗത്തില്‍ വിശ്വാസികളെ അഭിസംബോധന ചെയ്യവെയാണ് മാര്‍പാപ്പയുടെ ആഹ്വാനം. ഇറാനില്‍ ഇപ്പോള്‍ നടക്കുന്നത് അതിഭീകരമായ ഹിംസയാണ്. ആയിരക്ക ണക്കിന് പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെടുന്നത്.
എണ്ണമറ്റ ആളുകളെ അത് സ്വന്തംനാട്ടില്‍ നിന്ന് പാലായനം ചെയ്യിപ്പിക്കുന്നു. ഈ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇറാനെതി രായ അമേരിക്കന്‍-ഇസ്രായേല്‍ യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് ആരംഭിക്കേണ്ടതുണ്ടെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ കൊല്ലപ്പെടുന്നതത്രയും നിരപരാധികളാണ്.
ലെബനോണിലെ സ്ഥിതി ആശങ്കാജനകമാണ്. അക്രമം ഒരിക്കലും സമാധാന ത്തിലേക്ക് നയിക്കില്ലെന്നും മാര്‍പാപ്പ ഓര്‍മിപ്പിച്ചു. ലെബനനിലെ പ്രതിസന്ധിക്ക് ചര്‍ച്ചകളിലൂടെ ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് മാര്‍പാപ്പ ഓര്‍മിപ്പിച്ചു.
Pope Leo X renews call for end to Iran conflict













