മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ യുഎസ് സൈന്യത്തെ അയക്കാന്‍ നീക്കമെന്നു റിപ്പോര്‍ട്ട്: ഖാര്‍ഗ് ദ്വീപിലേക്ക് യുഎസ് കരസേന?

മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ യുഎസ് സൈന്യത്തെ അയക്കാന്‍ നീക്കമെന്നു റിപ്പോര്‍ട്ട്: ഖാര്‍ഗ് ദ്വീപിലേക്ക് യുഎസ് കരസേന?

വാഷിംഗ്ടണ്‍: ഇറാനെതിരായ അമേരിക്കയുടേയും ഇസ്രയേലിന്റെയും സംയുക്ത സൈനീക നീക്കം മൂന്നാം ആഴ്ച്ചയിലേക്ക് കടന്നതിനു പിന്നാലെ മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനീകരെ അയയ്ക്കാന്‍ നീക്കമെന്നു റിപ്പോര്‍ട്ട്.

ഇത് മിഡില്‍ ഈസ്റ്റിലെ സ്ഥിതിഗതികള്‍ കൂടുതല്‍ സംഘര്‍ഷഭരിതമാക്കുമോ എന്ന ആശങ്കയാണഅ ലോകരാജ്യങ്ങള്‍ക്കുള്ളത്. ഇറാന്റെ സ്വര്‍ണഖനിയെന്നു വിശേഷിപ്പിക്കുന്ന ഖാര്‍ഗ് ദ്വീപിലേയ്ക്ക് അമേരിക്കന്‍ സൈനീകരെ അയയ്ക്കു ന്നതിനുള്ള സാധ്യതയും അമേരിക്ക പരിശോധിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

മിഡില്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക സാന്നിധ്യം വര്‍ധിപ്പിക്കുന്നത് ടംപ് ഭരണകൂടത്തിന്റെ പരിഗണനയിലാണെന്നു റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഹോര്‍മുസ് കടലിടുക്കിലൂടെ എണ്ണക്കപ്പലുകള്‍ക്ക് സുരക്ഷിതമായി കടന്നുപോകാന്‍ ഉള്‍പ്പെടെഉള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ സൈനീകരുെ ആവശ്യം ഉണ്ട്. കൂടാതെ ഇറാന്‍ തീരത്ത് കരസേനയെ വിന്യസിപ്പിക്കാനുള്ള നീക്കവും നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വരുന്നു.

എന്നാല്‍ ഇപ്പോള്‍കരസേനയെ അയയ്ക്കാന്‍ തീരുമാനമെടുത്തിട്ടില്ലെന്നും പ്രസിഡന്റ് ട്രംപിനു മുന്നില്‍ എല്ലാ ഓപ്ഷനുകളുമുണ്ടെന്നു വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.ഇറാന്റെ മിസൈല്‍ ശേഷികള്‍ തകര്‍ക്കുക, നാവിക സേനയെ ദുര്‍ബലപ്പെടുത്തുക, ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്നിവയാണ് ഓപ്പറേഷന്‍ എപ്പിക് ഫ്യൂറിയുടെ അമേരിക്ക ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് സെന്‍ട്രല്‍ കമാന്‍ഡിന്റെ റിപ്പോര്‍ട്ട് പ്രകാര ഇതുവരെ ഇറാനില്‍ 7,800 ല്‍ അധികം ആക്രമണങ്ങള്‍ നടന്നു, 120 ലധികം ഇറാനിയന്‍ കപ്പലുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ നശിപ്പിക്കുകയോ ചെയ്തതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Report: US military to send more troops to the Middle East: US troops to Kharg Island?

Share Email
Top