വാഷിംഗ്ടൺ: ഇറാനെതിരേ അമേരി ക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന സൈനീക നീക്കം അവസാനി പ്പിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇറാനെതിരായ സൈനിക നടപടിയായ ഓപ്പറേഷൻ എപിക് ഫ്യൂരി അവസാനിപ്പിക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തയ്യാറെടുക്കു ന്നതായാ ണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
വാർ സ്ട്രീറ്റ് ജേണൽ റിപ്പോർട്ടിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധം ആരംഭിച്ച് അഞ്ച് ആഴ്ചകൾ പിന്നിട്ട സാഹചര്യത്തിലാണ് ഡൊണാൾഡ് ട്രംപിന്റെ പിന്മാറ്റ ശ്രമങ്ങൾ പുറത്ത് വരുന്നത്. ഹോർമൂസ് കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങൾ സങ്കീർണമാണെ ന്നും യുദ്ധം അനിശ്ചിതമായി നീണ്ടുപോ കാൻ കാരണമാ കുന്നുവെ ന്നുമാണ് വിലയിരുത്തൽ. ഹോർമൂസ്
കടലിടുക്ക് തുറക്കുന്നതിനായുള്ള നടപടികൾ പിന്നീട് തീരുമാനിക്കുമെങ്കിലും നിലവിൽ അതിന് മുൻഗണന നൽകുന്നി ല്ലെന്നാണ് പുറത്ത് വരുന്ന സൂചനകൾ. എന്നാൽ യുദ്ധം വേഗത്തിൽ അവസാ നിപ്പിക്കാനുള്ള ട്രംപിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പശ്ചിമേഷ്യയിൽ യുഎസ് സൈനിക ശക്തി വർധിപ്പിക്കുന്നുമുണ്ട്. കഴിഞ്ഞ വാരാന്ത്യത്തിൽ മാത്രം യുഎസ്എസ് ട്രിപ്പോളിയും 2500ലധികം മറൈൻ സൈനികരും പശ്ചിമേഷ്യൻ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ 10000 കരസേന സൈനികരെ കൂടി വിന്യസിച്ച് ഇറാന്റെ യുറേനിയം ശേഖരം പിടിച്ചെടുക്കാനുള്ള പദ്ധതികളും ട്രംപിന്റെ പരിഗണനയിലുണ്ട്.
ഇറാന്റെ നാവികസേനയെയും മിസൈൽ ശേഖരത്തെയും ദുർബലപ്പെടുത്തുക എന്ന തന്ത്രപ്രധാനമായ ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ട്രംപ് തീരുമാനി ച്ചിരിക്കുന്നത്. ഇതിനുശേഷം സൈനിക നടപടികൾ അവസാനിപ്പിക്കുകയും വ്യാപാര പാതകൾ പുനസ്ഥാപിക്കാൻ ഇറാനുമേൽ നയതന്ത്ര സമ്മർദ്ദം ചെലുത്തുകയും ചെയ്യും. ഈ നീക്കം പരാജയപ്പെട്ടാൽ ഹോർമുസ് കടലിടുക്ക് തുറക്കുന്നതിന് യൂറോപ്പിലെയും ഗൾഫിലെയും സഖ്യകക്ഷികൾ നേതൃത്വം നൽകണമെന്ന് വാഷിംഗ്ടൺ ആവശ്യ പ്പെടുമെന്ന് ഉദ്യോഗസ്ഥർ വാൾ സ്ട്രീറ്റ് ജേണലിനോട് പ്രതികരിച്ചത്.
Report: US preparing to end military action against Iran













