കൊച്ചി: ശബരിമല കൊടിമര പുനര്‍ നിര്‍മാണം സംബന്ധിച്ചുള്ള കേസ് അവസാനിപ്പിച്ച് ഹൈക്കോടതി. കൊടിമര നിര്‍മാണത്തിലെ ക്രമക്കേടെന്ന പരാതി യില്‍ വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ഹൈക്കോ ടതിയുടെ നടപടി.
കേസില്‍ തുടര്‍ നടപടികള്‍ വേണ്ടെന്ന് ഹൈക്കോടതി ഉത്തരവിട്ടു. കൊടിമര പുനര്‍നിര്‍മാണത്തിനായി 412 ഗ്രാം സ്വര്‍ണ മാണ് സംഭാവന ലഭിച്ചത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചു. സംഭവാന നല്‍കിയ നടന്‍മാര്‍ അടക്കം 23 പേരുടെ മൊഴി വിജിലന്‍സ് എടുത്തിരുന്നു. മോഹന്‍ലാല്‍, രഞ്ജിപണിക്കര്‍, പ്രിയദര്‍ ശന്‍, ഷാജി കൈലാസ്, സുരേഷ് ഗോപി അടക്കം 27 പേരാണ് കൊടിമര പുനര്‍നിര്‍ മ്മാണത്തിന് സംഭവാന നല്‍കിയത്.
നാല് പേരുടെ വിശദാംശങ്ങള്‍ കണ്ടെത്താ നായില്ലെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. സംഭാവന സ്വര്‍ണത്തിന് ദേവസ്വം രസീറ്റും നല്‍കിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പ്രയാര്‍ ഗോപാല കൃഷ്ണ ന്‍ ദേവസ്വംബോര്‍ഡ് ചെയര്‍മാന്‍ ആയിരുന്ന കാലഘട്ടത്തിലാണ് പുനര്‍നിര്‍മാണം നടന്നത്.
Sabarimala flagpole reconstruction: High Court closes investigation











