കൊച്ചി: ശബരിമല സ്വര്‍ണക്കൊ ള്ളകേസില്‍ തന്ത്രി കണ്ഠര് രാജീവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചോദ്യം ചെയ്യല്‍. സ്വര്‍ണക്കൊ ള്ളയുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാട് ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഇഡി അന്വേഷിക്കുന്നത്.
ഇന്ന് ഉച്ചകഴിഞ്ഞാണ് തന്ത്രി ഇഡി ഓഫീസിലെത്തിയത്. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലിലായി ജാമ്യത്തിലിറങ്ങിയശേഷമാണ് തന്ത്രിക്ക് ഇഡി ചോദ്യം ചെയ്യലിനുള്ള സമന്‍സ് അയക്കുന്നത്. ഈ കേസില്‍ തിരുവി താംകൂര്‍ ദേവസ്വ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എന്‍.വാസുവിനെ ഇഡി ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഇപ്പോള്‍ തന്ത്രിയെ ചോദ്യം ചെയ്യുന്നത്.
എസ് ഐ ടി അറസ്റ്റ് ചെയ്ത് മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ വാസുവിന് സ്വഭാവിക ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് ഇഡി വിളിപ്പിച്ചത്. ആകെ28 പേരെയാണ് ഇഡി പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി യിരിക്കുന്നത്. നടന്‍ ജയറാം ഉള്‍പ്പെടെ കേസിലെ സാക്ഷികളായവരെ കഴിഞ്ഞയാഴ്ചകളില്‍ ഇഡി വിളിച്ചുവരു ത്തി മൊഴി എടുത്തിരുന്നു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇഡി ഇതുവരെ സമന്‍സ് അയച്ചിട്ടില്ല. ഇതിനിടെ ഇന്ന് രാവിലെ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിനും സ്വാഭാവിക ജാമ്യം ലഭിച്ചു
Sabarimala gold theft: ED questions Thantri Kantarar Rajeevara: Questioning at ED office in Kochi













