റിയാദ്: സൗദി അറേബ്യയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിനു നേരെ ഇറാന്‍ നല്കിയ ആക്രമണത്തിന് തിരിച്ചടി നല്കാന്‍ തയാറെന്ന് സൗദി അറേബ്യ. 10 ഐആര്‍ജിസി ചാരന്മാരെ അറസ്റ്റ് ചെയ്തതായും സൗദി വ്യക്തമാക്കി.
ഇതിനിടെ ഇറാനും യുഎസ്- ഇസ്രായേല്‍ സഖ്യവും തമ്മിലുള്ള സംഘര്‍ഷം അഞ്ചാം ദിവസവും രൂക്ഷമായി തുടരുകയാണ്. സംഘര്‍ഷത്തില്‍ ഇറാനില്‍ കുറഞ്ഞത് 787 പേരും ലെബനനില്‍ ഏകദേശം 60 പേരും ഇസ്രായേലില്‍ 20 ഓളം പേരും കൊല്ലപ്പെട്ടു. ഇതു വരെ ആറ് യുഎസ് സൈനികരും കൊല്ലപ്പെട്ടു. ഇന്നും ബെയ്റൂട്ടിലും പരിസരത്തും ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ ശക്തമാക്കി.
ഇതിനിടെ ഇറാനും അമേരിക്കയും തമ്മില്‍ അടിയന്തര ചര്‍ച്ചകള്‍ നടത്തണമെന്ന് ചൈന ആവശ്യപ്പെട്ടു. ഇറാനിലെ സ്ഥിതിഗതികളില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. സൈനിക നടപടികള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്ന് ചൈനയുടെ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് (എന്‍പിസി) വക്താവ് ആവശ്യപ്പെട്ടു, അന്താരാഷ്ട്ര കാര്യങ്ങളില്‍ ആധിപത്യം സ്ഥാപിക്കാന്‍ ഒരു രാജ്യത്തിനും അവകാശമില്ലെന്നും ഐക്യരാഷ്ട്രസഭയുടെ പങ്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു.
Saudi Arabia says it is ready to respond to Iran: China calls for Iran-US talks to end conflict













