‘ വിത്ത് മഹോത്സവം ”ഒരുക്കി ഡാളസ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി

‘ വിത്ത് മഹോത്സവം ”ഒരുക്കി ഡാളസ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി
Share Email

ഡാളസ്: കരുതലായി ‘ വിത്ത് മഹോത്സവം”ഒരുക്കി ഡാളസ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി .അനേകായിരങ്ങള്‍ക്ക് കാരുണ്യത്തിന്റ കൈനീട്ടം ഒരുക്കുന്ന ഡാളസ് ക്രിസ്തുരാജ ക്‌നാനായ കത്തോലിക്ക ഇടവക വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി ‘വിത്ത് മഹോത്സവം” സംഘടിപ്പിച്ചു.

വിവിധ കര്‍ഷകരുമായി ബന്ധപ്പെട്ട് വിവിധ തരം പച്ചക്കറി വിത്തുകള്‍ മുളപ്പിച്ച് ദൈവാലയത്തില്‍ കൊണ്ട് വന്ന് നിശ്ചിത വിലയില്‍ എല്ലാവര്‍ക്കും നല്ല ഇനം വിത്ത് ഇനങ്ങള്‍ വാങ്ങാനുഉള്ള സൗകര്യം ഒരുക്കി. ഇത് വഴി ലഭിച്ച സമ്പാദ്യം മുഴുവന്‍ വിന്‍സെന്‍സെന്റ് ഡി പോള്‍ സൊസൈറ്റി സഹായം ചോദിച്ച് കൊണ്ടു ഉള്ള ഏവര്‍ക്കും നല്‍കുകയുണ്ടായി.

ഇതുവഴി നോമ്പില്‍ കാരുണ്യത്തിന്റെ കൈനീട്ടം ഒരുക്കുവാന്‍ സാധിച്ചു. ഏവരെയും പങ്കെടുപ്പിച്ച് കൊണ്ടു ഉള്ള ഈ കാരുണ്യ പ്രവര്‍ത്തനത്തിന് പ്രസിഡന്റ് റോയ് പുത്തേട്ട് നേതൃത്വം നല്‍കി. വ്യത്യസ്ഥമായ ഈ പ്രവര്‍ത്തന ശൈലിയെ ഉദ്ഘാടനം ചെയ്ത കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ.തോമ തോമസ് ആനിമൂട്ടില്‍ അഭിനന്ദിച്ചു.

വാര്‍ത്ത: ജോക്കുട്ടി മേലേടത്ത് (പി ആര്‍ ഒ )

‘Seed Festival’ organized by the Vincent de Paul Society of Dallas

Share Email
Top