വാഷിംഗ്ടണ്‍: ഇറാനെതിരായുള്ള സൈനീക നടപടികള്‍ തുടരാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനു സെനറ്റിന്റെ അംഗീകാരം. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ അനുമതിയില്ലാതെ ഇറാനില്‍ സൈനീക നീക്കം നടത്തരുതെ ന്നാവശ്യപ്പെട്ട് സെനറ്റില്‍ കൊണ്ടുവന്ന പ്രമേയം 47നെതിരേ 53 വോട്ടുകള്‍ക്കാണ് തള്ളിയത്. പ്രമേയം സെനറ്റില്‍ പരാജയപ്പെട്ടതോടെ ഇറാനുമായി ബന്ധപ്പെട്ട സൈനിക നടപടികളില്‍ ട്രംപിന് കൂടുതല്‍ ശക്തമായ ഇടപെടലിനാണ് അവസരമൊരുങ്ങുന്നത്.
അമേരിക്കന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ ഒന്ന് അനുസരിച്ച് വിദേശ രാജ്യങ്ങളുമായി യുദ്ധം പ്രഖ്യാപിക്കാനുള്ള അധികാരം കോണ്‍ഗ്രസിനാണെന്ന് കാണിച്ചാണ് ഈ പ്രമേയം കൊണ്ടുവന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരില്‍ റാന്‍ഡ് പോള്‍ മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്. ഡെമോക്രാറ്റിക് പാളയത്തില്‍ സെനറ്റര്‍ ജോണ്‍ ഫെറ്റര്‍മാന്‍ പാര്‍ട്ടിയുടെ തീരുമാനത്തിന് വിപരീതമായി പ്രമേയത്തിന് എതിരായി വോട്ട് ചെയ്തു.
യുദ്ധ അനുബന്ധ കാര്യങ്ങളില്‍ പ്രസിഡന്റിന്റെ അധികാരത്തിന് കോണ്‍ഗ്രസ് അനാവശ്യമായി വഴങ്ങിക്കൊടുക്കുകയാണെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ റാന്‍ഡ് പോള്‍ പറഞ്ഞു. എന്നാല്‍ കമാന്‍ഡര്‍ ഇന്‍ ചീഫിന് ഇത്തരം ആക്രമണങ്ങള്‍ നടത്താനുള്ള അധികാരമുണ്ടെന്നു റിപ്പബ്ലിക്കന്‍ സെനറ്റര്‍ ജോണി എര്‍ണ്‍സ്റ്റ് വോട്ടെടുപ്പ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു.
Senate approves Trump’s decision to continue military action against Iran













