നീരവ് മോദിക്ക് തിരിച്ചടി: അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

നീരവ് മോദിക്ക് തിരിച്ചടി: അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി

ലണ്ടന്‍: പഞ്ചാബ് നാഷ്ണല്‍ ബാങ്കില്‍ വായ്പ തട്ടിപ്പിനു ശേഷം ബ്രിട്ടനിലേക്ക് രക്ഷപെട്ട വജ്രവ്യാപാരി നീരവ് മോദിക്ക് തിരിച്ചടി. തന്നെ ഇന്ത്യക്ക് കൈമാറരുതെന്നാവശ്യപ്പെട്ട് നീരവ് മോദി നല്‍കിയ അപ്പീലില്‍ ഇടപെടാതെ ലണ്ടന്‍ കോടതി. ഇതോടെ നീരവിനെ ഇന്ത്യയിലേക്ക് എത്തിക്കാനുള്ള അന്വേഷണ ഏജന്‍സി നീക്കങ്ങള്‍ വേഗത്തിലാക്കാം.

താന്‍ ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ പീഡനത്തിന് ഇരയാകു മെന്നായിരുന്നു നീരവിന്റെ കോടതിയിലെ വാദം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 11,000 കോടി രൂപയുടെ വായ്പ തട്ടിപ്പ് നടത്തി 2018 ലാണ് നീരവ് മോദി ലണ്ടനിലേക്ക് രക്ഷപ്പെട്ടത്. പിഎന്‍ബി അഴിമതി പുറത്തുവരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തതോടെയാണ് നീരവ് മോദി ഇന്ത്യ വിട്ടത്.

തട്ടിപ്പിലൂടെ നേടിയ പണം നീരവ് മോദി വിദേശത്തേക്ക് കടത്തിയെന്നാണ് സംശയം. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് വ്യാജ കത്തുകള്‍ സൃഷ്ടിച്ച് സ്വന്തം കമ്പനികളി ലേക്ക് പണം തട്ടിയെന്നാണ് നീരവ് മോദിക്കെതിരായ കേസ്.
Setback for Nirav Modi: London court refuses to intervene in appeal

Share Email
Top