ടെക്‌സസ് മുതല്‍ മിഷിഗണ്‍ വരെ ശക്തമായ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും സാധ്യത

ടെക്‌സസ് മുതല്‍ മിഷിഗണ്‍ വരെ ശക്തമായ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും സാധ്യത

ടെക്‌സസ്:  ടെക്‌സസ് മുതല്‍ മിഷിഗണ്‍ വരെ ശക്തമായ ചുഴലിക്കാറ്റിനും അതിശക്തമായ മഴയ്ക്കും സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ഇല്ലിനോയിസിലെ ബര്‍ലിംഗ്ടണ്‍, ക്വിന്‍സി, ഇന്ത്യാനയിലെ ഫോര്‍ട്ട് വെയ്ന്‍ എന്നീ നഗരങ്ങളില്‍ അതിശക്തമായ കാറ്റിനും വലിയ മഴയ്ക്കുമുളള സാധ്യത പ്രവചിക്കപ്പെടുന്നു.

ഇല്ലിനോയിസിലെ കങ്കകീ കൗണ്ടിയില്‍ ചുഴലിക്കാറ്റില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അരോമ പാര്‍ക്കില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍ ിപ്പോര്‍ട്ട് ചെയ്തതായി കങ്കാകീ കൗണ്ടി ഷെരീഫ് ഓഫീസ് അറിയിച്ചു. മിസോറി, അയോവ, ഇന്ത്യാന എന്നിവയുടെ ചില മേഖലകളില്‍ ഉള്‍പ്പെടെ മധ്യ ഇല്ലിനോയിസിലും അമേരി ക്കന്‍ സമയം ഇന്ന് രാത്രി 11 വരെ ചുഴലിക്കാറ്റ് മുന്നറിയിപ്പുണ്ട്.

ഷിക്കാഗോയില്‍ കനത്ത ഇടിമിന്നല്‍ ഉണ്ടാകുമെന്നെന്നും ശക്തമായ കാറ്റോടു കൂടിയ മഴയ്ക്ക് സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.മധ്യ ടെക്‌സസിന്റെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്.

ടെക്‌സസ് മുതല്‍ മെക്സിക്കോ അതിര്‍ ത്തി വരെയും ഒക്ലഹോമ, കന്‍സാസ്, മിസോറി, മിഷിഗണ്‍, ഡട്രോയിറ്റ്, ഇന്ത്യാനാപോളിസ്, ഒക്ലഹോമ സിറ്റി എന്നിവിടങ്ങളിലും ഇടിമിന്നലിനും മഴയ്ക്കും സാധ്യത  പ്രവചിക്കുന്നു.

ബുധനാഴ്ച ഉച്ചയോടെ ശക്തമായ കാറ്റും മഴയും വാഷിംഗ്ടണ്‍ ഡി.സി.യില്‍ എത്തുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. സിന്‍സിനാറ്റി, മെംഫിസ്, നാഷ്വില്ലെ നഗരങ്ങളിലും ഒഹായോ, ടെന്നസി എന്നിവിടങ്ങളിലും ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത കല്പിക്കപ്പെടുന്നു.വാഷിംഗ്ടണ്‍ ഡി.സി., റിച്ച്മണ്ട്, വിര്‍ജീനിയ എന്നിവിടങ്ങളില്‍ വ്യാഴാഴ്ച്ച മഞ്ഞുവീഴ്ച്ചയ്ക്കുളള സാധ്യതയും നിലനില്ക്കുന്നു.

Severe storms and heavy rain possible from Texas to Michigan

Share Email
LATEST
More Articles
Top