ടെക്‌സാസ്: വടക്കന്‍ ടെക്‌സാസില്‍ അതിശക്തമയാ കൊടുങ്കാറ്റും പേരമാരിയും. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡാളസില്‍ പ്രളയമുന്നറിയിപ്പ് നല്കി. ആലിപ്പഴ മഴയും അതിശക്തമായ കാറ്റും വലിയ നാശനഷ്ടമുണ്ടാക്കുമെന്ന മുന്നറിയിപ്പും നല്കി.
ബുധനാഴ്ച വൈകുന്നേരം ടെക്‌സാസ് മെട്രോ പ്ലെക്‌സിന് സമീപം അതിശക്തമായ ഇടിമിന്നല്‍ ഉണ്ടായി. വാന്‍ സാന്‍ഡ് കൗണ്ടിയില്‍ അര്‍ദ്ധരാത്രി വരെയും ഡാളസ് കൗണ്ടിയില്‍ രാത്രി 11 വരെയും വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ ഡാളസ് കൗണ്ടിയില്‍ ശക്തമാ വെള്ളപ്പൊക്ക ഭീഷണി നിലനില്‍ക്കുന്നുണ്ട്. അഞ്ച് ഇഞ്ച് മഴ ഇതിനകം പെയ്തു. ഇനിയും മൂന്ന് ഇഞ്ച് മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. പ്രളയത്തില്‍ നിരവധി കാറുകള്‍ കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തു.
കോളിന്‍, കുക്ക്, ഡാളസ്, ഡെല്‍റ്റ, ഡെന്റണ്‍, എല്ലിസ്, ഫാനിന്‍, ഗ്രേസണ്‍, ഹുഡ്, ഹോപ്കിന്‍സ്, ഹണ്ട്, ജോണ്‍സണ്‍, കോഫ്മാന്‍, ലാമര്‍, പാര്‍ക്കര്‍, റെയിന്‍സ്, റോക്ക്വാള്‍, സോമര്‍വെല്‍, ടാരന്റ്, വൈസ് കൗണ്ടികളില്‍ രാത്രി 11 വരെ വരെ ശക്തമായ ഇടിമിന്നല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഗാര്‍ലന്‍ഡില്‍ കനത്ത മഴയെത്തുടര്‍ന്ന് ഒരു വെയര്‍ഹൗസിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
വ്യാഴാഴ്ച മഴയ്ക്ക് അല്പം ശമനമുണ്ടാകുമെങ്കിലും വെള്ളിയാഴ്ചയോടെ വീണ്ടും ശക്തമായ കൊടുങ്കാറ്റിനും മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത ചൊവ്വാഴ്ച വരെ മഴ തുടരാനാണ് സാധ്യത.
Severe storms and torrential rains in North Texas; Flood warning in Dallas













