ന്യൂഡല്‍ഹി: സോണിയാഗാന്ധിയെ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ ശുശ്രൂഷിച്ച നഴ്‌സുമാരെക്കുറിച്ചു രാഹുല്‍ഗാന്ധി എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധേയമാകുന്നു. സ്പിരിറ്റ ഓഫ് കേരളം എന്ന രീതിയില്‍ സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് രാഹുല്‍ ഗാന്ധി മലയാളി നഴ്‌സിനെക്കുറിച്ച് പരാമര്‍ശം നടത്തിയത്.
സോണിയാ ഗാന്ധിക്കൊപ്പം ആശുപത്രിയില്‍ രാത്രി ചെലവഴിച്ചതിന് ശേഷമയാിരുന്നു കേരളത്തിലെ നഴ്‌സുമാരെക്കുറിച്ച് രാഹുലിന്റെ വികാരഭരിതമായ കുറിപ്പ്. കേരളത്തിലെ നഴ്‌സുമാരുടെ സേവന മനോഭാവത്തെയും കരുതലിനെയും പ്രശംസിച്ചു. നഴ്‌സുമാര്‍ കാണിക്കുന്ന സമര്‍പ്പണവും മാനുഷികതയും ”സ്പിരിറ്റ് ഓഫ് കേരളം” എന്നതിന്റെ യഥാര്‍ത്ഥ ഉദാഹരണമാണെന്ന് പറഞ്ഞു. രോഗികളോടുള്ള അവരുടെ കരുതലും ആത്മാര്‍ത്ഥതയും ഏറെ സ്പര്‍ശിച്ചുവെന്നും അദ്ദേഹം രേഖപ്പെടുത്തി.
രാത്രി മുഴുവന്‍ രോഗികളെ പരിചരിക്കാന്‍ അവര്‍ കാണിച്ച അക്ഷീണ പരിശ്രമം തന്നെ ആഴത്തില്‍ സ്വാധീനിച്ചുവെന്നും, ഈ അനുഭവം ഒരിക്കലും മറക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലോകം ഉറങ്ങുമ്പോഴും കേരളത്തിലെ സ്ത്രീകള്‍ രാജ്യത്തു ടനീളം മാത്രമല്ല ലോകമെമ്പാടും സേവനം നടത്തുകയാണെന്നും രാഹുല്‍ ഗാന്ധി കുറിച്ചു. കേരളത്തിലെ ആരോഗ്യരംഗം ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നതില്‍ നഴ്‌സുമാരുടെ പങ്ക് നിര്‍ണായകമാണെന്നും, അവരുടെ സേവനത്തിന് സമൂഹം കൂടുതല്‍ ആദരം നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘Spirit of Kerala’: Rahul’s heartfelt note about Malayali nursse













