ഇറാനിലെ സംഘര്‍ഷത്തിന്റെ പ്രതിഫലനം യുഎസിലും: 2023 നു ശേഷമുള്ള ഏറ്റവും വലിയ ഗ്യാസ് വിലവര്‍ധന

ഇറാനിലെ സംഘര്‍ഷത്തിന്റെ പ്രതിഫലനം യുഎസിലും: 2023 നു ശേഷമുള്ള ഏറ്റവും വലിയ ഗ്യാസ് വിലവര്‍ധന

വാഷിംഗ്ടണ്‍: ഇറാനു നേരെ അമേരിക്കയും ഇസ്രയേലും നടത്തുന്ന ആക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ ക്രൂഡ്് ഓയില്‍ വില കുതിച്ചുയരുന്നു. ഇതിനിടയില്‍ 2023 നു ശേഷമുള്ള ഏറ്റവും വലിയ ഗ്യാസ് വിലവര്‍ധനയും യുഎസില്‍ രേഖപ്പെടുത്തി. യുഎസില്‍, ഏകദേശം രണ്ടര വര്‍ഷത്തിനിടയില്‍ കണ്ട ഏറ്റവും ഉയര്‍ന്ന വിലയാണിപ്പോഴുള്ളത്.

മോട്ടോര്‍ ക്ലബ് എഎഎയുടെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി 28 ന് ഇറാനെതിരെ യുഎസും ഇസ്രായേലും യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഒരു ഗാലണ്‍ സാധാരണ ഗ്യാസോലിനിന്റെ വില 2.98 ഡോളറായിരുന്നു. എന്നാല്‍ ഇന്നലെ ഒരു ഗാലണ്‍ സാധാരണ ഗ്യാസോലിനിന്റെ ദേശീയ ശരാശരി 3.79 ഡോളറായി ഉയര്‍ന്നു. അമേരിക്കന്‍ ജനങ്ങളെ ഇത് വളരെ ഗുരുതര പ്രതിസന്ധിയിലാക്കി. ഗ്യാസ് ഉപയോഗിച്ച് സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ ഉള്‍പ്പെടെ ഏറെ പ്രതിസന്ധിയിലായിരിക്കയാണ്. ഗ്യാസിനു പുറമേ ഡീസല്‍ വിലയിലും വലിയ വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്.

സംഘര്‍ഷം ആരംഭിക്കുന്നതിന് മുമ്പ് ഏകദേശം ഗാലണിന് 3.76 ഡോളറായിരുന്നത് ചൊവ്വാഴ്ച്ച ആയപ്പോള്‍ ശരാശരി ഗാലണിനു അഞ്ചു ഡോളര്‍ കവിഞ്ഞു. ഇറാനിലെ സംഘര്‍ഷം തുടര്‍ന്നാല്‍ പ്രതിസന്ധി ഇനിയും വര്‍ധിക്കും. ഹോര്‍മൂസ് കടലിടുക്കുവഴിയുള്ള കപ്പല്‍ ഗതാഗതം നിലച്ചതോടെ ലോകത്തിലെ എണ്ണയുടെ നീക്കത്തിന്റെ അഞ്ചിലൊന്നു സ്തംഭിച്ചിരിക്കയാണ്.

ഇറാനില്‍ നിന്നുള്‍പ്പെടെയുള്ള ക്രൂഡ് ഓയില്‍ നീക്കം നിലച്ചു. കഴിഞ്ഞയാഴ്ച, അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി അതിന്റെ അംഗരാജ്യങ്ങളുടെ സംഭരണികളില്‍ നിന്ന് ലഭ്യമായ 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുമെന്ന് പ്രഖ്യാപിച്ചു. എന്നിട്ടും എണ്ണവിലയില്‍ വലിയ കുറവ് ഉണ്ടായിട്ടില്ല. ഇന്ധന വിലവര്‍ധന ആഗോള സമ്പദ് വ്യവസ്ഥയെ തന്നെ പ്രതികൂലമായി ബാധിക്കും.

The conflict in Iran is also reflected in the US: The biggest gas price increase since 2023

Share Email
LATEST
Top