വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ ഇപ്പോള്‍ നടത്തുന്ന യുദ്ധത്തെ വിമര്‍ശിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടോം ടില്ലിസ് രംഗത്തെത്ത്. എബിസി ന്യൂസിന്റെ ദിസ് വീക്ക് പരിപാടിയിലാണ് ടോം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാനെതിരേ നടത്തുന്ന യുദ്ധത്തിന്റെ പ്രധാന ലക്ഷ്യമെന്താണന്നു അവതാരകന്‍ ജോനാഥന്‍ കാല്‍ ചോദിച്ചപ്പോള്‍ ‘എനിക്കറിയില്ല’ എന്നായിരുന്നു ടില്ലിസിന്റെ മറുപടി.
അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ കഴിഞ്ഞ വര്‍ഷം നടത്തിയ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റ് ഹാമറിനെ’ അനുകൂലിച്ച വ്യക്തിയായിരുന്നു ടോം. അന്ന് പ്രസിഡന്റ് ട്രംപിനെ ഏറെ പുകഴ്ത്തുകും ചെയ്തിരുന്നു.അ്‌ദേഹമാണ് ഇപ്പോള്‍ ട്രംപിനെതിരേ രൂക്ഷമായ വിമര്‍ശനവുമായി രംഗത്തു വന്നത്. എന്താണ് ലക്ഷ്യമെന്നു വ്യക്തമല്ല. യുദ്ധം കൊണ്ടുദീര്‍ഘകാലം ലക്ഷ്യമിടുന്നത് എന്താണെന്നു വ്യക്തമാ ക്കാതെ യുഎസ് കോണ്‍ഗ്രസ് അധിക ധനസഹായം അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്കി.
കഴിഞ്ഞ ദിവസം പെന്റഗണ്‍ യുദ്ധം തുടരാന്‍ 2,000 ബില്യണ്‍ ഡോളര്‍ അധിക ധനസഹായം ആവശ്യപ്പെട്ടിരുന്നു. ഇതിനെക്കുറിച്ചായിരുന്നു ടോമിന്റെ പ്രതികരണം.
The goal of the war with Iran is unclear: Republican Senator Tom Tillis criticizes Trump













