പശ്ചിമേഷ്യയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു: കുവൈറ്റിലെ അമേരിക്കന്‍ എംബസി അടച്ചു; വ്യോമപാതകള്‍ അടച്ച് ഖത്തര്‍

പശ്ചിമേഷ്യയിലെ സ്ഥിതി ഗുരുതരമായി തുടരുന്നു: കുവൈറ്റിലെ അമേരിക്കന്‍ എംബസി അടച്ചു; വ്യോമപാതകള്‍ അടച്ച് ഖത്തര്‍

ടെഹ്‌റാന്‍:  ഇറാന്‍- ഇസ്രയേല്‍ സംഘര്‍ ഷത്തെ തുടര്‍ന്നുള്ള പശ്ചിമേഷ്യയിലെ സ്ഥിതിഗതികള്‍ അതീവഗുരുതരമാകുന്നു. കുവൈറ്റില്‍ കഴിഞ്ഞ ദിവസം അമേ രിക്കന്‍ വിമാനങ്ങള്‍ ഇറാന്‍ തകര്‍ത്തതിനു പിന്നാലെ സുരക്ഷാ കാരണങ്ങള്‍ മുന്‍ നിര്‍ത്തി കുവൈറ്റിലെ അമേരിക്കന്‍ എംബസി അടച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതു വരെ എംബസിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെച്ചതായി അറിയിപ്പും നല്കി.

സൗദിയിലെ അമേരിക്കന്‍ എംബസിക്കു നേരെ കഴിഞ്ഞ ദിവസം ഇറാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതേ തുടര്‍ന്ന് എംബസിയില്‍ തീപിടുത്തവുമു ണ്ടായിരുന്നു.

ഇതിനിടെ ഖത്തറിലെ  വ്യോമഗതാഗതകം പൂര്‍ണമായി റദ്ദാക്കി. ഇറാനില്‍ നിന്നുള്ള വ്യോമാക്രമണം അതിരൂക്ഷമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടിയെന്നു ഖത്തര്‍ എയര്‍വേഴ്‌സ് അറിയിച്ചു. രാജ്യത്തെ വ്യോമപാതകള്‍ പൂര്‍ണമായും സിവില്‍ ഏവിയേഷന്‍ വകുപ്പ് അടച്ചു.

സൗദിറിയാദില്‍ നയതന്ത്രമേഖലയില്‍ ലക്ഷ്യമിട്ടെത്തിയ നാലു ഡ്രോണുകള്‍ വ്യോമപ്രതിരോധ സേന വെടിവെച്ചിട്ടു. ഇതിനിടെ റിയാദില്‍ എംബസിക്കു നേരെയുnണ്ടായ അതിക്രമത്തിന് തക്ക തായ മറുപടി നല്കുമെന്നു പ്രസിഡന്റ് ട്രംപ് വ്യക്തമാക്കി.

The situation in the Middle East remains serious; the US embassy in Kuwait has been closed; Qatar has closed its airspace

Share Email
Top