വാഷിംഗ്ടൺ : അമേരിക്കയും ഇസ്രയേ ലും സംയുക്തമായി ഇറാനെതിരേ സൈനി ക നീക്കം നടത്താൻ നിർണായക തീരുമാ നം കൈക്കൊണ്ടത് ഇസ്രയേൽ പ്രധാന മന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ ഫോൺ വിളിയെ തുടർന്നെന്ന് റിപ്പോർട്ട്. യുദ്ധം ആരംഭിക്കുന്നതിന് 48 മണിക്കൂർ മുമ്പ് ഈ ഫോൺവിളിയെത്തി ഇറാനെ തിരെ പ്രതികാര നടപടി ചെയ്യാൻ ഇതിലും നല്ലൊരു അവസരമില്ലെന്നായിരുന്നു ട്രംപി നോട് പറഞ്ഞതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇത്തരമൊരു ഫോൺ വിളിയെ ക്കുറിച്ച് വാർത്തകൾ പുറത്തുവരു ന്നത് ആദ്യമാണ്.
ഇറാനെതിരേ സൈനീക നീക്കം ആരംഭി ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നെതന്യാഹു ട്രംപിനോട് വിശദമായി ചർച്ച നടത്തിയെന്നാണ് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാൻ പരമോന്നത നേതാവാ യിരുന്ന ആയത്തുല്ല അലി ഖമനയിയും ഉയർന്ന ഉദ്യോഗസ്ഥരും ടെഹ്റാനിൽ യോ ഗം ചേരുമെന്ന ഇന്റലിജൻസ് റിപ്പോർട്ടു അമേരിക്കക്കും ഇസ്രയേലിലും ലഭി ച്ചിരുന്നു
2024ൽ ട്രംപ് അമേരിക്കൻ പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നപ്പോൾ വധിക്കാൻ ഇറാൻ നടത്തിയ ശ്രമങ്ങൾക്ക് പ്രതികാരം ചെയ്യാനും ആയത്തുല്ല അലി ഖമനയിയെ വധിക്കാനും ഇതിലും നല്ലൊരു അവസരം ലഭിക്കില്ലെന്ന് നെതന്യാഹു ഫോണിലൂടെ പറഞ്ഞു. ഫോൺ സംഭാഷണത്തിനിടെ തന്നെ ഇറാനെതിരെ സൈനിക നടപടിക്ക് ട്രംപ് അംഗീകാരം നൽകിയിരുന്നു. മേഖ ലയിൽ യുഎസ് സൈന്യം ആഴ്ചകളായി തമ്പടിച്ചിരുന്നതായും റിപ്പോർട്ട് വ്യക്ത മാക്കുന്നു.
There’s no better time for revenge’: Netanyahu’s words that triggered the US-Israeli military action against Iran













