ബൈക്കുകള്‍ കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് മൂന്നു മരണം

ബൈക്കുകള്‍ കൂട്ടിയിടിച്ച് തിരുവനന്തപുരത്ത് മൂന്നു മരണം

തിരുവനന്തപുരം: ബൈക്കുകള്‍ കൂട്ടിയിടിച്ച് തിരുവനന്തപുരത്തുണ്ടായ അപകടത്തില്‍ മൂന്നു മരണംനെടുമങ്ങാടാണ് ബൈക്കുകള്‍ കൂട്ടിയിടിച്ചച്ച് അപകടം സംഭവിച്ചത്. ഉഴമലയ്ക്കല്‍ സ്വദേശികളായ ശ്രീലാല്‍, ബിനോയ്, രാജേഷ് എന്നിവരാണ് മരിച്ചത്. അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

നെടുമങ്ങാട് – ആര്യനാട് റോഡില്‍ കുളപ്പട സര്‍ക്കാര്‍ ആശുപത്രിക്ക് സമീപത്തായിരുന്നു സംഭവം. അമിത വേഗതയിലെത്തിയ ബൈക്കുകള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇരു ബൈക്കുകളും പൂര്‍ണമായി തകര്‍ന്നു.ഇന്നു പുലര്‍ച്ചെയോടെയായിരുന്നു അപകടം സംഭവിച്ചത്.

Three killed in bike collision in Thiruvananthapuram

Share Email
Top