ഹവായി: അഞ്ചു പേര്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ കൊല്ലപ്പെട്ടു. വിമാനത്തിലുണ്ടായിരുന്ന മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കൗവായ് ദ്വീപിലെ കലാലൗ ബീച്ചിനടുത്തായാണ് ഹെലികോപ്ടര്‍ മണല്‍തിട്ടയില്‍ ഇടിച്ചിറങ്ങിയത്. അപകടമുണ്ടായ ഉടന്‍ തന്നെ സമീപത്തുള്ള ആളുകളും കൗവായ് ഫയര്‍പോഴ്‌സും ചേര്‍ന്നു രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു.
പരിക്കേറ്റ രണ്ടു പേരേയും വില്‍കോക്‌സ് മെഡിക്കല്‍സെന്ററില്‍ പ്രവേശിപ്പിച്ചു. ഹെലികോപ്ടറില്‍ പൈലറ്റും നാലു യാത്രക്കരുമായിരുന്നു ഉണ്ടായിരുന്നത്. അപകട ത്തില്‍ മൂന്ന് പേര്‍ മരണപ്പെട്ടതില്‍ തീവ്ര ദുഃഖം രേഖപ്പെടുത്തുന്നതായി അമേിക്കന്‍ കോസ്റ്റ് ഗാര്‍ഡ് വ്യക്തമാക്കി.കടല്‍ തീരത്തു നിന്നും ഏകദേശം 100 യാര്‍ഡ് അകലെ യുള്ള മണല്‍ത്തിട്ടയിലാണ് ഹെലികോപ്ടര്‍ ഇടിച്ചിറങ്ങിയത്.
എയര്‌ബോണ്‍ ഏവിയേ ഷന്‍ എന്ന ടൂര്‍ കമ്പനിയുടെ ഹ്യൂഗ്‌സ് ഹെലികോടപ്ടറാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തെക്കുറിച്ച് ഫെഡറല്‍ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും നാഷ്ണല്‍ ട്രാന്‍സ്‌പോര്‍ട്ട് സേഫ്റ്റി ബോര്‍ഡും അന്വേഷണം ആരംഭിച്ചു.
Three killed, two injured in helicopter crash in Hawaii













