ഇറാനുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ അമേരിക്കയ്ക്കു നഷ്ടമായത് 13 സൈനീകരെ: 200 പേര്‍ക്ക് പരിക്കേറ്റു

ഇറാനുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ അമേരിക്കയ്ക്കു നഷ്ടമായത് 13 സൈനീകരെ: 200 പേര്‍ക്ക് പരിക്കേറ്റു

വാഷിംഗ്ടണ്‍: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ സൈനീക നീക്കം ആരംഭിച്ചിട്ട് മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ അമേരിക്കയ്ക്ക് നശഷ്ടമായത് 13 സൈനീകരെ. സംഘര്‍ഷത്തിനിടയില്‍ പരിക്കേറ്റ യുഎസ് സൈനികരുടെ എണ്ണം 200 ഓളം ആയി ഉയര്‍ന്നതായി യുഎസ് സൈന്യം വ്യക്തമാക്കി. .

പരിക്കേറ്റ സൈനികരില്‍കൂടുതല്‍ പേരുടേയും പരിക്കുകള്‍ നിസാരമായിരു ന്നുവെന്നും പ ഇവരില്‍ 180 പേര്‍ ഇതിനകം ഡ്യൂട്ടിയില്‍ തിരിച്ചെത്തിയെന്നും യുഎസ് ആര്‍മിയുടെ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. 10 പേരുടെ പരിക്കുകള്‍ ഗുരുതരമാ ണെന്നും കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.

കുവൈറ്റ്, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ജോര്‍ദാന്‍, ബഹ്റൈന്‍, ഇറാഖ്, ഇസ്രായേല്‍ എന്നിവിടങ്ങളില്‍ ഈ സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി. ഫെബ്രുവരി 28 ന് സംഘര്‍ഷം ആരംഭിച്ചതിനുശേഷം1 13 സൈനികര്‍ കൊല്ലപ്പെട്ടുവെന്ന് സെന്‍ട്രല്‍ കമാന്‍ഡ് വ്യക്തമാക്കി.

അറബ് ഗള്‍ഫ് രാജ്യങ്ങളിലെ നയതന്ത്ര കേന്ദ്രങ്ങള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍ എന്നിവയെ ഇറാന്‍ ലക്ഷ്യമിട്ടിട്ടുണ്ട്, കൂടാതെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്.

ഇറാനിയന്‍ ആക്രമണങ്ങളില്‍ 150-ലധികം യുഎസ് സൈനികര്‍ക്ക് പരിക്കേറ്റതായി കഴിഞ്ഞ ആഴ്ച റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലെ 7,000-ത്തിലധികം ലക്ഷ്യങ്ങള്‍ യുഎസ് ആക്രമിച്ചുവെന്നും റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു.

Three weeks into the confrontation with Iran, the US has lost 13 soldiers: 200 people were injured

Share Email
Top