വാഷിങ്ടണ്‍: ആയത്തുള്ള അലി ഖമനേയിക്കു ശേഷം ഇറാന്റെ പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ട മുജ്തബ ഖമേനിയ്‌ക്കെതരിരേ ഗുരുതരമായ ആരോപണവുമായി ട്രംപ്. മുജ്തബ സ്വവര്‍ഗാനുരാഗിയാണെന്ന ഗുരുതരമായ വെളിപ്പെടുത്തലാണ് ്ട്രംപ് നല്കിയിട്ടുള്ളത്. എന്നാല്‍ ഇതിനായി എന്തെങ്കിലും തെളിവുകള്‍നല്കിയിട്ടുമില്ല. സ്വവര്‍ഗാനുരാഗിയെന്നു സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ)വിവരങ്ങള്‍ പങ്കിട്ടതായി ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലല്‍ ട്രംപ് ആരോപണം ഉന്നയിച്ചു.
മുന്‍പരമോന്നത നേതാന് ആയത്തുള്ള അലി ഖമനേയിക്കു മകന്റെ ഈ സ്വഭാവത്തില്‍ ആശങ്കയുണ്ടായിരുന്നതായും ഇതാണ് മുജ്തബയെ പരമോന്നത സ്ഥാനത്തേയക്ക് പരിഗണിക്കുന്നതില്‍ അദ്ദേഹം സംശയം പ്രകടിച്ചിച്ചത്. ഇക്കാര്യങ്ങളും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ ലഭിച്ചിട്ടുണ്ടെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
ഇറാനിലെ ഇസ്ലാമിക ശിക്ഷാ നിയമപ്രകാരം സ്വവര്‍ഗാനുരാഗം വധശിക്ഷവരെ ലഭിക്കാവുന്ന വലിയ കുറ്റകൃത്യമാണ്. ഇറാനില്‍ കര്‍ക്കശമായ നിയമങ്ങള്‍ നിലനില്‍ക്കേ പുതിയ നേതാവിന് ഇത് വലിയ തിരിച്ചടിക്കു കാരണമാകുമെന്നും ട്രംപ് പറഞ്ഞു.
മുജ്തബ ഖമേനിയുടെ പിതാവും മുന്‍ പരമോന്നത നേതാവുമായിരുന്ന അന്തരിച്ച
മുന്‍പ് മത്സരിച്ച റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥികളേക്കാള്‍ കൂടുതല്‍ സ്വവര്‍ഗാനുരാഗികളുടെ വോട്ട് തനിക്ക് ലഭിച്ചിട്ടുണ്ടെന്നും തന്റെ പ്രചാരണ പരിപാടികളില്‍ അവര്‍ക്കായി പ്രത്യേക ഗാനങ്ങള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. യു.എസും ഇസ്രയേലും ഫെബ്രുവരി 28-ന് സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് ഇറാന്‍ പരമാധികാരി ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് മകന്‍ മുജ്തബ ഖമേനി പരമോന്നത നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്.
Trump accuses Iran’s Supreme Leader of being gay













