അയല്‍ രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തുമെന്നു പ്രതീക്ഷിച്ചില്ല: ട്രംപ്

അയല്‍ രാജ്യങ്ങള്‍ക്കു നേരെ ഇറാന്‍ ആക്രമണം നടത്തുമെന്നു പ്രതീക്ഷിച്ചില്ല: ട്രംപ്

വാഷിംഗ്ടണ്‍: ഇറാന്‍ തങ്ങളുടെ അയല്‍രാജ്യങ്ങള്‍ക്കു നേരെ ആക്രമണം നടത്തു മെന്നു താന്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. റാനുമായുള്ള യുദ്ധം ഉടന്‍ അവസാനിക്കുമെന്നും എന്നാാല്‍ ഈ ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കാന്‍ സാധ്യതയില്ലെും അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് ഇക്കാര്യം അറിയിച്ചത്.

ഈ ആഴ്ച യുദ്ധം അവസാനിക്കുമോ എന്ന ചോദ്യത്തിന് എനിക്ക് അങ്ങനെ തോന്നു ന്നില്ല. പക്ഷേ ഉടന്‍ തന്നെ യുദ്ധം അവസാനിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാ നിക്കുന്നതോടെ നമുക്ക് കൂടുതല്‍ സുരക്ഷിതമായ ഒരു ലോകം ലഭിക്കുമെന്നും അത് ഉടന്‍ പൂര്‍ത്തിയാകുമെന്നും ട്രംപ് പറഞ്ഞു. ഖത്തര്‍, സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്റൈന്‍, കുവൈറ്റ് എന്നിവയുള്‍പ്പെടെ മേഖലയിലെ നിരവധി രാജ്യങ്ങളെ ലക്ഷ്യമിട്ട് ടെഹ്റാന്‍ ആക്രമണം അഴിച്ചുവിട്ടതായി ട്രംപ് പറഞ്ഞു.

അയല്‍ രാജ്യങ്ങളെ ഇറാന്‍ ലക്ഷ്യമിടുന്നത് അത്ഭുതപ്പെടുത്തിയോ എന്ന ചോദ്യത്തിന്, ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ട്രംപ് മറുപടി നല്കി. ആക്രമണത്തിനിരയായ പല രാജ്യങ്ങളും ഇറാനുമായി താരതമ്യേന നിഷ്പക്ഷ ബന്ധം പുലര്‍ത്തിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Trump: Didn’t expect Iran to attack neighboring countries

Share Email
Top