pulimoottil

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി,ഒക്‌ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്വെയ്ൻ മുൾ പുതിയ സെക്രട്ടറി

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ മാറ്റി,ഒക്‌ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്വെയ്ൻ മുൾ പുതിയ  സെക്രട്ടറി

അമേരിക്കൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോമിനെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്ഥാനത്തുനിന്ന് നീക്കി. ഹോംലാൻഡ് സെക്യൂരിറ്റി വകുപ്പിന്റെ ചുമതലയിൽ നിന്ന് ക്രിസ്റ്റി നോമിനെ മാറ്റിയതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ സ്ഥിരീകരിച്ചു. അനധികൃത കുടിയേറ്റക്കാർക്കെതിരെ സ്വീകരിച്ച വിവാദമായ കർശന നടപടികളും മിനിയാപൊളിസ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ നടത്തിയ റെയ്‌ഡുകളും ക്രിസ്റ്റി നോമിനെതിരെ വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേത്തുടർന്നാണ് ട്രംപിന്റെ ഈ നിർണ്ണായക തീരുമാനം. ക്രിസ്റ്റി നോമിനെ ഷീൽഡ് ഓഫ് ദി അമേരിക്കാസ് എന്ന സുരക്ഷാ പദ്ധതിയുടെ പ്രത്യേക പ്രതിനിധിയാക്കുമെന്നും ട്രംപ്, തന്റെ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ ട്രൂത്തിലെ കുറിപ്പിൽ വ്യക്തമാക്കി.

ക്രിസ്റ്റി നോമിന് പകരമായി ഒക്‌ലഹോമയിൽ നിന്നുള്ള സെനറ്റർ മാർക്ക്വെയ്ൻ മള്ളിനെ പുതിയ ഹോംലാൻഡ് സെക്യൂരിറ്റി മേധാവിയായി ട്രംപ് പ്രഖ്യാപിച്ചു. മുൻ ഗുസ്തി താരം കൂടിയായ മള്ളിൻ ട്രംപിന്റെ വിശ്വസ്തനായാണ് അറിയപ്പെടുന്നത്. അതിർത്തി സുരക്ഷയിലും ആഭ്യന്തര സുരക്ഷാ കാര്യങ്ങളിലും മള്ളിൻ സ്വീകരിക്കുന്ന നിലപാടുകൾ ട്രംപിന്റെ നയങ്ങളുമായി ചേർന്നുനിൽക്കുന്നതാണ്. സെനറ്റ് അംഗീകാരം ലഭിക്കുന്നതോടെ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കും.

ഭരണകൂടത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പൊതുജനങ്ങളിൽ നിന്നുള്ള കടുത്ത പ്രതിഷേധവുമാണ് ക്രിസ്റ്റി നോമിന്റെ പുറത്താകലിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ജനുവരിയിൽ ഫെഡറൽ ഏജന്റുമാരുടെ വെടിയേറ്റ് കൊല്ലപ്പെട്ട നഴ്സ് അലക്സ് പ്രെറ്റി, റെനി നിക്കോൾ ഗുഡ് എന്നിവരെ ‘ആഭ്യന്തര ഭീകരർ’ എന്ന് വിളിച്ചത് നോമിനെതിരെ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കൂടാതെ, ഐ.സി.ഇ (ICE) നടപ്പിലാക്കുന്ന കുടിയേറ്റ നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച പ്രെറ്റിയെ നോം രൂക്ഷമായി വിമർശിച്ചിരുന്നു.

അടുത്തിടെ നടന്ന അഭിപ്രായ സർവേ പ്രകാരം പകുതിയിലധികം അമേരിക്കക്കാരും ഐ.സി.ഇ നിർത്തലാക്കണമെന്ന പക്ഷക്കാരാണ്. ട്രംപിന്റെ കുടിയേറ്റ നയങ്ങൾക്ക് ജനപിന്തുണ കുറയുന്നതായാണ് ഇത് സൂചിപ്പിക്കുന്നത്. ഹെലീൻ ചുഴലിക്കാറ്റ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ 1,00,000 ഡോളറിന് മുകളിലുള്ള എല്ലാ ചെലവുകൾക്കും സ്വന്തം അനുമതി വേണമെന്ന് നോയം നിർബന്ധം പിടിച്ചത് സഹായം വൈകാൻ കാരണമായി എന്ന ആക്ഷേപം നിലനിക്കുന്നു

അതിർത്തി സുരക്ഷയ്ക്കുള്ള 300 ദശലക്ഷം ഡോളർ ആഡംബര വിമാനങ്ങൾ വാങ്ങാനും, 220 ദശലക്ഷം ഡോളർ സ്വന്തം പരസ്യങ്ങൾക്കുമായി അവർ ചെലവാക്കിയെന്നും ആക്ഷേപമുണ്ട്.

ഭരണകൂടത്തിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും പൊതുജനങ്ങളിൽ നിന്നുള്ള കടുത്ത പ്രതിഷേധവുമാണ് ക്രിസ്റ്റി നോമിന്റെ പുറത്താകലിന് പിന്നിലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Share Email
LATEST excelnclexrn
More Articles
Top