വാഷിംഗ്ടണ്‍: തന്റെ മുന്നില്‍ ഇപ്പോഴുള്ള പ്രഥമലക്ഷ്യം ഇറാനെ പരാജയപ്പെ ടുത്തുകയാണെന്നും അതിനു ശേഷം ക്യൂബയെക്കുറിച്ച് ആലോചിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മേജര്‍ ലീഗ് സോക്കര്‍ ചാമ്പ്യന്മാരായ ഇന്റര്‍ മിയാമി സിഎഫിനെ അനുമോദിക്കുന്ന ഒരു ചടങ്ങില്‍ വെച്ചായിരുന്നു ട്രംപിന്റെ ഈ പരാമര്‍ശം.
ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുക എന്നതിലാണ് അടിയന്തിരമയാി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അതിനുശേഷം ക്യൂബയെക്കുറിച്ച് ആലോചിക്കാമെന്നും ട്രംപ് വ്യ്കതമാക്കി. ക്യബയില്‍ ഇടപെടലിനു നിലവില്‍ സമയത്തിന്റെ പ്രശ്‌നം മാത്രമാണ് മുന്നിലുളളതെന്നും ട്രംപ് പറഞ്ഞു. മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം അവസാനിച്ചുകഴിഞ്ഞാല്‍ യുഎസ് ലക്ഷ്യമിടുന്നത് ക്യൂബയെന്ന സൂചനയാണ് ഇതിലൂടെ ലഭ്യമാകുന്നത്. ഇതിനിടെ അമേരിക്കയുമായി ചര്‍ച്ച നടത്താന്‍ ക്യൂബ ആഗ്രഹിക്കുന്നതായും ട്രംപ് വ്യക്തമാക്കി. ഇറാനിലെ സൈനീക നടപടി അമേരിക്കയും ഇസ്രയേലും അതിവേഗം പൂര്‍ത്തിയാക്കുകയാണ്.
ഇറാന്റെ സൈനിക ശേഷി വളരെയധികം തകര്‍ത്തുവെന്നും ട്രംപ് പറഞ്ഞു. മൂന്ന് ദിവസത്തിനുള്ളില്‍ 24 ഇറാനിയന്‍ കപ്പലുകള്‍ നശിപ്പിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു. യുദ്ധം അവസാനിപ്പിക്കാന്‍ ഇറാനിയന്‍ നേതാക്കള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ക്കായി സമീപിക്കുന്നുണ്ടെന്നും ട്രംപ് അവകാശവാദം ഉന്നയിച്ചു.
Trump says first goal is to defeat Iran; then he will consider Cuba













