വാഷിംഗ്ടണ്‍: ഹോര്‍മൂസ് കടലിടുക്കു വഴിയുള്ള കപ്പല്‍ ഗതാഗതം സുഗമമാ ക്കുന്നതിന് വിവിധ രാജ്യങ്ങളുടെ സൈന്യം രംഗത്തിറങ്ങണമെന്ന അമേരിക്കന്‍ പ്രസി ഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആഹ്വാ നം അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങള്‍ മുഖവി ലയ്ക്ക് എടുക്കാതെ വന്നതോടെ കട്ടക്ക ലിപ്പിലായി പ്രസിഡന്റ് ട്രംപ്.
അമേരിക്കയും ഇസ്രയേലും ഇറാനെതിരേ നടത്തുന്ന സൈനീക നീക്കങ്ങളോട് പല രാജ്യങ്ങളും യോചിക്കുന്നുണ്ടെങ്കിലും മിക്ക നാറ്റോ സഖ്യകക്ഷികളും യുദ്ധത്തില്‍ ചേരില്ലെന്ന നിലപാടാണുള്ളതെന്നു ട്രംപ്.ഇ .വരെ അമേരിക്കയ്ക്ക് ആവശ്യമില്ല. ഇറാന്‍ ഒരു തരത്തിലും ആണവായുധം നിര്‍മിക്കരുതെന്ന നിലപാട് ഉണ്ടായിട്ടും ഇറാനെതിരായ സൈനീക നടപടികളില്‍ ചേരാന്‍ സഖ്യ രാജ്യങ്ങള്‍ വിസമ്മതി ക്കുന്നുവെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യലില്‍ കുറിച്ച
നിലവില്‍ വലിയ സൈനീകത വിജയം നേടിയതിനാല്‍ ഞങ്ങള്‍ക്ക് ഇനി നാറ്റോ രാജ്യങ്ങളുടെ സഹായം ആവശ്യമില്ലെന്നും അല്ലെങ്കില്‍ തന്നെ അത് ആഗ്രഹി ക്കുന്നി ല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ജപ്പാന്‍, ഓസ്ട്രേലിയ, ദക്ഷിണ കൊറിയ ഇവര്‍ ആരുടേയും സഹായം ഞങ്ങള്‍ക്ക് ആവശ്യ മില്ല ട്രംപ് പോസ്റ്റില്‍ കുറിച്ചു.
ഇതിനിടെ ട്രംപിന്റെ നിലപാടിനോട് വിയോജിച്ച് ഫ്രാന്‍സും രംഗത്തു വന്നു. ഫ്രാന്‍സ് സംഘര്‍ഷത്തില്‍ പങ്കാളി കളല്ലെന്നും അതിനാല്‍ നിലവിലെ സാഹച ര്യത്തില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനോ സ്വതന്ത്രമാക്കുന്നതിനോ ഉള്ള പ്രവര്‍ത്തനങ്ങളില്‍ ഫ്രാന്‍സ് ഒരിക്കലും പങ്കെടുക്കില്ലെന്നും മിഡില്‍ ഈ സ്റ്റിലെ സംഘര്‍ഷങ്ങള്‍ ചര്‍ച്ച ചെയ്യുന്നതി നുള്ള മന്ത്രിസഭാ യോഗത്തിന്റെ തുടക്കത്തില്‍ മാക്രോണ്‍ പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
Trump says most NATO allies won’t join war, but US doesn’t ‘need’ them













