ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ അമേിക്കയ്ക്ക് പങ്കു വേണമെന്ന് ട്രംപ്

ഇറാന്റെ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ അമേിക്കയ്ക്ക് പങ്കു വേണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: ഇറാനില്‍ പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതില്‍ അമേരിക്കയ്ക്ക് വ്യക്തിപരമായ ഒരു പങ്കുവേണമെന്ന ആവശ്യം മുന്നോട്ടുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആയത്തുള്ള അലി ഖമനിയയുടെ രണ്ടാമത്തെ പുത്രനെ പരമോന്നത നേതാവായി പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ വന്നതിനു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പ്രതികരണം.

വെനിസ്വേലയില്‍ പുതിയ ഭരണാധികാരിയെ നിയമിച്ചതുപോലെ ഇറാന്റെ പുതിയ സുപ്രീം നേതാവിന്റെയമനത്തിലും തനിക്ക് ഒരു അഭിപ്രായം ഉണ്ടായിരിക്കുമെന്നും ആക്‌സിയോസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ട്രംപ് പ്രസ്താവിച്ചു.

ആയത്തുള്ള അലിയുടെ പിന്‍ഗാമിയായി മൊജ്തബ ഖമേനിയെ പരമോന്നത നേതാവാക്കാനുള്ള നീക്കത്തെ യുഎസ് പ്രസിഡന്റ് അതൃപ്തി പ്രകടിപ്പിച്ചു. സമാധാനം കൊണ്ടുവരികയും ഐക്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു നേതാവിനെയാണ് നമുക്ക് ആവശ്യമെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.

ആയത്തുള്ള അലി ഖമേനിയുടെ രണ്ടാമത്തെ പുത്രനാണ് 56 കാരനായ മൊജ്തബ ഖമേനി. ഇറാനിയന്‍ അസംബ്ലി പരമോന്നത നേതാവിനെ ഉടന്‍ തെരഞ്ഞെടുക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇതിനിെ പുതിയ പരമോന്നത നേതാവ് തങ്ങളോടുള്ള ശത്രുത തുടര്‍ന്നാല്‍ ദ്ദേഹത്തെയും ലക്ഷ്യം വയ്ക്കുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കി.

Trump says US wants role in choosing Iran’s new supreme leader

Share Email
Top