വാഷിംഗ്ടൺ: ഇറാനിൽ അമേരിക്കയും ഇസ്രയേലും സംയുക്തമായി നടത്തുന്ന യുദ്ധം ഉടൻ അവസാനിക്കുമെന്ന് അമേരി ക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തിങ്കളാഴ്ച വാഷിംഗ്ടണിൽ നടത്തിയ പത്രസ മ്മേളനത്തിലാണ് യുഎസ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. യുദ്ധം എന്ന് അവസാനിക്കും എന്ന് എടുത്തു ചോദിച്ച മാധ്യമപ്രവർത്തകന് മറുപടിയായി ഉടൻ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രതികരിച്ചു.
ഇറാനുമായുള്ള യുദ്ധം “ഉടൻ അവസാനിക്കാൻ പോകുന്നു” എന്ന് പ്രസിഡന്റ് ഡൊ ണാൾഡ് ട്രംപ് പറഞ്ഞു. ഉടൻ” എന്ന തു കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും ഈ ആഴ്ച അത് അവസാനിക്കുമെന്നു കരുതുന്നുണ്ടോ എന്ന ചോദ്യത്തിന്, “ഇല്ല, പക്ഷേ ഉടൻ അവസാനിക്കും എന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച “60 മിനിറ്റ്സ്” എന്ന പരിപാടി യിൽ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് യുദ്ധത്തെക്കുറിച്ച് ഇത് വെറും തുട ക്കം മാത്രമാണ്” എന്ന് പ്രതികരണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് യു ദ്ധം അധികം വൈകാതെ തന്നെ അവസാനിക്കുമെന്ന് സൂചിപ്പിച്ചത്.
ഇറാന്റെ നാവികസേനയും വ്യോമസേനയും പൂർണമായും ഇല്ലാതായി. ഒരു പുതിയ രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള തുടക്കത്തിലാണ് ഇറാനെന്നും ട്രംപ് പറഞ്ഞു. യുദ്ധം അവസാനിച്ചു മടങ്ങുമ്പോൾ വലിയ വിജയമെന്ന് നമുക്ക് ഇതിനെ പരാമർശിക്കാൻ കഴിയുമെന്നും ട്രംപ് പറഞ്ഞു.
കഴിഞ്ഞമാസം 28നാണ് ഇറാനെതിരെ സംയുക്ത സൈനിക നീക്കം അമേരിക്ക ആരംഭിച്ചത്. ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുൾപ്പെടെ ആക്രമണത്തിന്റെ ആദ്യ ദിവസം തന്നെ കൊല്ലപ്പെട്ടു. സൈനിക, സർക്കാർ കേന്ദ്ര ങ്ങൾ ലക്ഷ്യമിട്ട് യുഎസ്-ഇസ്രായേൽ സംയുക്തമായി വൻ ആക്രമണങ്ങൾ ആണ് അഴിച്ചുവിട്ടത്.
ആയത്തുല്ല അലിഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ ഞായറാഴ്ച തിരഞ്ഞെടുത്തു. ഇസ്രായേലിനെയും ഗൾഫ് രാജ്യങ്ങളിലെ യുഎസ് താവളങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങളിലൂടെ തിരിച്ചടി നടത്തി.
Trump says war will be ‘ended soon’ trump made the remarks during a press briefing on Monday.
”













