ടെഹ്റാൻ: അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരേ സൈനീക നീക്കം തുടരുന്നതിനിടെ ഇന്നു പുലര്‍ച്ചെ ഇറാനിലെ ഇസ്ഫഹാന്‍ നഗരത്തില്‍ അതിരൂക്ഷമായ വ്യോമാക്രമണവുമായി യുഎസ് ഇസ്രയേല്‍ സംഘം. വലിയ സ്‌ഫോടനങ്ങളാണ് ഈ പട്ടണത്തില്‍ ഉണ്ടായത്. നിരന്തരമായ സ്‌ഫോടനങ്ങളും തുടര്‍ന്ന് ആകാശത്തേയ്ക്ക് തീഗോളങ്ങള്‍ ഉയരുന്നതുമായ വീഡിയോകള്‍ പുറത്തു വന്നു.
ഇത്തരത്തിലൊരു വീഡിയോ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പോസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആ വീഡിയോ എവിടെ നടക്കുന്ന ആക്രമണമെന്നു വിവരിച്ചിട്ടില്ല. എന്നാല്‍, ഇസ്ഫഹാനിലെ ഒരു വലിയ ആയുധശേഖര കേന്ദ്രത്തെ ലക്ഷ്യമാക്കി അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങളാണിതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 23 ലക്ഷം ജനസംഖ്യയുള്ള ഈ ഇറാന്‍ നഗരത്തില്‍ ബദര്‍ സൈനിക എയര്‍ബേസും സ്ഥിതിചെയ്യുന്നു.
‘വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍’ ഉദ്ധരിച്ച ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥന്റെ അഭിപ്രായം അനുസരിച്ച് 2000 പൗണ്ട് ഭാരമുള്ള ബങ്കര്‍ ബസ്റ്റര്‍ ബോംബുകള്‍ ഉപയോഗിച്ചാണ് ഇസ്ഫഹാനിലെ ആയുധശേഖരം ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് ശക്തമായ രണ്ടാംഘട്ട സ്‌ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇറാന്‍ യുറേനിയം ഇസ്ഫഹാനിലെ ഒരു ഭൂഗര്‍ഭ കേന്ദ്രത്തിലേക്ക് മാറ്റിയിരി ക്കാമെന്നും അടുത്തകാല റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. യുദ്ധം അവസാനിപ്പിക്കാന്‍ ഉടന്‍ കരാര്‍ ഉണ്ടാകാത്ത പക്ഷം ഇറാന്റെ ഊര്‍ജസ്രോതസ്സുകളും മറ്റ് പ്രധാന അടിസ്ഥാന സൗകര്യങ്ങളും, ആണവ കേന്ദ്രങ്ങളും ജലവിതരണ സംവിധാ നങ്ങളും ഉള്‍പ്പെടെ വ്യാപകമായി നശിപ്പിക്കുമെന്ന് ട്രംപ് തിങ്കളാഴ്ച മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ ആക്രമണ റിപ്പോര്‍ട്ടുകള്‍ വന്നത്.
ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഇറാന്‍ ആണവായുധം നിര്‍മ്മിക്കാന്‍ അടുത്തെ ത്തിയിരുന്നുവെന്ന് പലവട്ടം ആരോപി ച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ഐക്യരാഷ്ട്ര സഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയുടെ പിന്തുണയി ല്ലാത്തതാണ്. കഴിഞ്ഞ വര്‍ഷം നടത്തിയ ആക്രമണങ്ങളില്‍ പ്രധാന കേന്ദ്രങ്ങള്‍ ‘ പൂര്‍ണമായും നശിപ്പിച്ചുവെന്ന് ട്രംപ് പറഞ്ഞതും ശ്രദ്ധേയമാണ്.
Trump shares video of joint US-Israeli military strike on Isfahan city in Iran













