താരിഫ് നയത്തിലെ തിരിച്ചടിക്കു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരേ വ്യാപാര അന്വേഷണ നീക്കവുമായി ട്രംപ്

താരിഫ് നയത്തിലെ തിരിച്ചടിക്കു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരേ വ്യാപാര അന്വേഷണ നീക്കവുമായി ട്രംപ്

വാഷിംഗ്ടണ്‍: ട്രംപിന്റെ തിരിച്ചടി തീരുവയില്‍ സുപ്രീം കോടതിയില്‍ നിന്നും തിരിച്ചടി നേരിട്ടതിനു പിന്നാലെ ഇന്ത്യ ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരേ പുതിയ നീക്കവുമായി അമേരിക്ക. ഇന്ത്യയും ചൈനയും ഉള്‍പ്പെടെ 16 രാജ്യങ്ങള്‍ക്കെതിരേ വ്യാപാര അന്വേഷണമാണ് അമേരിക്ക പ്രഖ്യാപിച്ചത്.

1974-ലെ ട്രേഡ് ആക്ടിന്റെ സെക്ഷന്‍ 301 പ്രകാരമാണ് അന്വേഷണമെന്നു യുഎസ് ട്രേഡ് പ്രതിനിധി ജാമീസണ്‍ ഗ്രീര്‍ അറിയിച്ചു. തങ്ങളുടെ വിപണിയിലെ ആവശ്യത്തേക്കാള്‍ കൂടുതല്‍ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന രാജ്യങ്ങളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഉല്‍പ്പാദന മേഖലയിലെ അമിതശേഷി വഴി കുറഞ്ഞ വിലയ്ക്ക് ആഗോള വിപണിയി ലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കുന്നത് തടയാനാണ് അമേരിക്കയുടെ നീക്കം. അന്വേഷണം നടത്തി ഇത്തരം രാജ്യങ്ങള്‍ക്കെതിരേ നികുതി ചുമത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിലവിലെ സുപ്രീംകോടതിയുടെ വിധി ഇതിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷിയിലാണ് ട്രംപ് ഭരണകൂടം ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തുന്നത്. ഇന്ത്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ ജപ്പാന്‍, ദക്ഷിണ കൊറിയ, മെക്‌സിക്കോ, തായ്വാന്‍, വിയറ്റ്നാം, തായ്ലന്‍ഡ്, മലേഷ്യ, കംബോഡിയ, സിംഗപ്പൂര്‍, ഇന്തോനേഷ്യ, ബംഗ്ലാദേശ്, സ്വിറ്റ്സര്‍ലന്‍ഡ്, നോര്‍വേ എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്.

കഴിഞ്ഞ മാസം ട്രംപിന്റെ ഇറക്കുമതി തീരുവ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കാന്‍ നിയമപരമായ മറ്റ് മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് വൈറ്റ് ഹൗസ്. ജൂലൈയില്‍ നിലവിലുള്ള താല്‍ക്കാലിക തീരുവകളുടെ കാലാവധി അവസാനി ക്കുന്നതിന് മുന്‍പ് പുതിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. 60 ലധികം രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്കെതിരെ ‘നിര്‍ബന്ധിത തൊഴില്‍’ (Forced Labour) ഉപയോഗിക്കുന്നുണ്ടോ എന്നതിനെക്കുറിച്ചും പ്രത്യേക അന്വേഷണം നടത്തുമെന്ന് യുഎസ് ട്രേഡ് പ്രതിനിധി ഗ്രീര്‍ അറിയിച്ചു.

പാരീസില്‍ ചൈനീസ് പ്രതിനിധികളുമായി നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് അമേരിക്കയുടെ ഈ നീക്കം. ഈ മാസം അവസാനം ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും തമ്മില്‍ കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പുതിയ നീക്കം ഇന്ത്യയുടെ കയറ്റുമതി മേഖലയില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നു

Trump takes new action against 16 countries including India after Supreme Court setback on tariff policy

Share Email
LATEST
More Articles
Top