വാഷിംഗ്ടണ്‍: ഭാഗീക അടച്ചുപൂട്ടലിനെ തുടര്‍ന്നു ഒരുമാസത്തിലധികം ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വന്ന ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷനിലെ പല ജീവനക്കാരും വേതനം സംബന്ധിച്ച് പ്രസിഡന്റ് ട്രംപിന്റെ പ്രഖ്യാപനത്തിനു ശേഷവും രോഗാവധി എടുത്ത് ജോലിയില്‍ നിന്നും വിട്ടു നിന്നു. ഇതോടെ അമേരിക്കയിലെ പല പ്രധാന വിമാനത്താവളങ്ങളിലും യാത്രക്കാരുടെ നീണ്ട നിര ദൃശ്യമായി.
കുടിയേറ്റ വിഷയവുമായി ബന്ധപ്പെട്ട് ഡമോക്രാറ്റുകളും റിപ്പബ്ലിക്കന്‍സും തമ്മിലുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഡിഎച്ച്എസിനുള്ള ഫണ്ട് പാസാക്കാതെ വന്നതോടെയാണ് ഭാഗീക അടച്ചുപൂട്ടല്‍ വേണ്ടിവന്നത്. ഇതോടെയാണ് ടിഎസ്എ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. ജീവനക്കാര്‍ക്കു ശമ്പളം നല്കുന്നതിനായി പ്രസിഡന്റ് ട്രംപ് കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പുവെച്ചിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് തിങ്കളാഴ്ച്ചയോ ചൊവ്വാഴ്ച്ചയോ ശമ്പളം ലഭിക്കുമെന്നു വൈറ്റ് ഹൗസ് ബോര്‍ഡര്‍ ചുമതലയുള്ള ടോം ഹോമന്‍ ഞായറാഴ്ച സിഎന്‍എന്നിനു നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
ശനിയാഴ്ച നിശ്ചയിച്ചിരുന്നടിഎസ്എ ജീവനക്കാരില്‍ 10.27% പേര്‍ ജോലിയില്‍ ഹാജരായില്ല.
ഹ്യൂസ്റ്റണിലെ ബുഷ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ 38.3% ശതമാനം ഉദ്യോഗസ്ഥര്‍ ജോലിയില്‍ എത്തിയില്ല.ഹ്യൂസ്റ്റണിലെ വില്ല്യം പി. ഹോബി വിമാനത്താവളത്തില്‍ 36.8 ശതമാനം ഉദ്യോഗസ്ഥര്‍ ഹാജരായില്ല. ാള്‍ട്ടിമോറിലെ തര്‍ഗുഡ് മാര്‍ഷല്‍ വിമാനത്താവളം, ന്യൂയോര്‍ക്കിലെ ജോണ്‍ എഫ്. കെനഡി ഇന്റര്‍നാഷണല്‍ വിമാനത്താവളം, അറ്റ്‌ലാന്റയിലെ ഹാര്‍ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ വിമാനത്താവളം എന്നിവിടങ്ങളിലും കുറഞ്ഞത് 30% ഉദ്യോഗസ്ഥര്‍ രോഗാവധി എടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫെബ്രുവരി 14 മുതല്‍ ആരംഭിച്ച ഭാഗീക അടച്ചുപൂട്ടലിനെ തുടര്‍ന്ന് 500-ലധികംടിഎസ്എ ഉദ്യോഗസ്ഥര്‍ ഇതിനകം ജോലി ഉപേക്ഷിച്ചതായി ഡിഎച്ച്എസ് അറിയിച്ചു.
TSA employees unable to return to work even after President Trump’s pay announcement: Passengers wait for hours at airports













